Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.40 INR  1 EURO=77.23 INR
ukmalayalampathram.com
Sun 24th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഡിഎംകെ പ്രവര്‍ത്തകരോട് സ്റ്റാലിന്റെ ആഹ്വാനം
reporter

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവേ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ ആഹ്വാനം. നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പനീര്‍സെല്‍വമോ, അണ്ണാ ഡിഎംകെ നേതാക്കളോ സര്‍ക്കാരുണ്ടാക്കിയാല്‍ നിലനില്‍ക്കില്ല. ജൂണിലോ ജൂലൈയിലോ ഒരുപക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പു പോലും ഇടക്കാല തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ നിലവില്‍ ഉള്ള സര്‍ക്കാര്‍ താല്‍ക്കാലിക ഭരണ സംവിധാനം മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ വന്നാലും ശാശ്വതമായി തുടരില്ലെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുമെന്നാണ് ഡിഎംകെയുടെ നിലപാട്. ശശികല മുഖ്യമന്ത്രിയാകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അവര്‍ക്കെതിരെ തിരിഞ്ഞുകൊണ്ടുള്ള പനീര്‍സെല്‍വത്തിന്റെ അപ്രതീക്ഷിത നീക്കം. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയാണെന്നാണ് പനീര്‍സെല്‍വം പറയുന്നത്. ഇതേ തുടര്‍ന്ന് അണ്ണാ ഡിഎംകെയില്‍ രണ്ടു പക്ഷം ഉണ്ടാവുകയും ഇരുപക്ഷവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയുമാണ്. 

 
Other News in this category

 
 




 
Close Window