Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.99 INR
ukmalayalampathram.com
Tue 30th May 2017
 
 
UK Special
  Add your Comment comment
അന്ന് വെടിയുണ്ട, ഇന്ന് നോട്ട്, നിലപാടില്‍ മാറ്റമില്ലാതെ ബാങ്ക് ഒഫ് ഇംഗ്ലണ്ടും
reporter

ലണ്ടന്‍: മൃഗക്കൊഴുപ്പ് അടങ്ങിയ അഞ്ചു പൗണ്ട് നോട്ട് പിന്‍വലിക്കണമെന്ന ആവശ്യം ബാങ്ക് ഒഫ് ഇംഗ്ലണ്ട് തള്ളി. വെജിറ്റേറിയന്‍മാരുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യമാണ് അധികൃതര്‍ തള്ളിയത്. അതേസമയം, നോട്ടില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്ന് ഇവര്‍ സമ്മതിച്ചു. നോട്ടിനു പുറമെയുള്ള ആവരണത്തില്‍ മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ വളരെ നേരിയ തോതില്‍ മാത്രമാണ്. ഇതിന്റെ പേരില്‍ നോട്ടുകള്‍ പിന്‍വലിക്കുക ചെലവേറിയ കാര്യമാണ്. മാത്രമല്ല, സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ ലഭ്യമാക്കാന്‍ അച്ചടിച്ചുകൊണ്ടിരിക്കുന്ന പുതിയ പത്തുപൗണ്ടിന്റെ നോട്ടുകളിലും ഇതേ ആവരണമുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അഞ്ചു പൗണ്ട് നോട്ടുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സസ്യാഹാരികളാണ് ആദ്യം രംഗത്തുവന്നത്. ഇവര്‍ക്കുപിന്നാലെ ചില ഹിന്ദു സന്ന്യാസിമാരും ഹിന്ദു, സിഖ്, ജൈന മതസംഘടനകളും പ്രതിഷേധവുമായെത്തി. ചില ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും നോട്ടുകളുടെ ഉപയോഗം നിരോധിക്കുകപോലും ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ ഇതിനെതിരേ രജിസ്റ്റര്‍ചെയ്ത പരാതിയില്‍ 1.30 ലക്ഷം പേര്‍ ഒപ്പിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കുമെന്ന് ബാങ്ക് ഒഫ് ഇംഗ്ലണ്ടും സര്‍ക്കാരും ഉറപ്പുനല്‍കിയാണ് പ്രതിഷേധം തണുപ്പിച്ചത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയ്ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് നോട്ട് പിന്‍വലിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുന്നത്.

പരാതി വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചതെന്നും പരിശോധനയില്‍ നേരിയതോതില്‍ മാത്രമേ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്താനായുള്ളൂവെന്നും ബാങ്ക് വിശദീകരിച്ചു. നോട്ടച്ചടിയുടെ ആദ്യഘട്ടത്തില്‍ പോളിമര്‍ പെല്ലറ്റുകള്‍ നിര്‍മിക്കാന്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നും ബാങ്ക് വിശദീകരിക്കുന്നു. ഭാവിയില്‍ അച്ചടിയ്ക്കുന്ന നോട്ടുകളില്‍ ഇതിനു പകരമായി എന്തെങ്കിലും വസ്തു ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കാന്‍ പോളിമര്‍ ദാതാക്കളോട് നിര്‍ദേശിച്ചുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. 

46 മില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് പുതിയ അഞ്ചു പൗണ്ട് നോട്ടുകള്‍ സര്‍ക്കാര്‍ അച്ചടിച്ച് പ്രചാരത്തിലാക്കിയത്. പുതുതായി പുറത്തിറക്കുന്ന പത്തു പൗണ്ട് നോട്ടിനായും 24 മില്യണ്‍ പൗണ്ട് ചെലവാക്കിക്കഴിഞ്ഞു. ഇവ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ അച്ചടിയ്ക്കുക ഭാരിച്ച ചെലവാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. അച്ചടിച്ച നോട്ടുകള്‍ സുരക്ഷിതമായി നശിപ്പിക്കാനും അമ്പതിനായിരത്തോളം പൗണ്ട് ചെലവാകും. ഇവയെല്ലാം കണക്കിലെടുത്താണ് നോട്ടുകള്‍ പിന്‍വലിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. 

എന്നാല്‍, തീരുമാനം സ്വീകാര്യമല്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 2016ലായിരുന്നു പഴയ അഞ്ചു പൗണ്ട് നോട്ടുകള്‍ക്കുപകരം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മുഖചിത്രവുമായി പുതിയ അഞ്ചു പൗണ്ട് നോട്ടുകള്‍ വിനിമയത്തിനിറക്കിയത്. ക്രമേണ പഴയ നോട്ടുകള്‍ പിന്‍വലിയ്ക്കുകയും ചെയ്തുവരികയാണ്. ചുളിവു വീഴാത്തതും അഞ്ചുവര്‍ഷത്തോളം കോടുകൂടാതെ ഉപയോഗിക്കാന്‍ കഴിയുന്നവയുമാണ് പുതിയ പോളിമര്‍ നോട്ടുകള്‍. ഇതേ മാതൃകയില്‍ സെപ്റ്റംബറില്‍ പുതിയ പത്തു പൗണ്ട് നോട്ടുകളും പിന്നീട് ഇരുപത്, അമ്പത് നോട്ടുകളും മാറ്റിയിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


 
Other News in this category

 
 




 
Close Window