Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.57 INR  1 EURO=69.99 INR
ukmalayalampathram.com
Thu 27th Apr 2017
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ ദേശീയ കലാമേള നവംബര്‍ നാലിന് നടക്കും
reporter

ലണ്ടന്‍: ഇക്കൊല്ലത്തെ യുക്മ ദേശീയ കലാമേള നവംബര്‍ നാലിന് നടക്കും. ദേശീയ കലാമേളക്ക് മുന്നോടിയായി എല്ലാ റീജിയണുകളിലും കലാമേളകള്‍ നടക്കും. റീജിയണല്‍ കലാമേളകള്‍ ഒക്‌റ്റോബര്‍ മാസംകൊണ്ട് പൂര്‍ത്തിയാകുമെന്ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആറ് റീജിയണുകളിലാണ് കലാമേളകള്‍ നടന്നത്. ഈ വര്‍ഷം കാര്യക്ഷമമല്ലാത്ത മറ്റ് മൂന്ന് റീജിയണുകള്‍ കൂടി സജീവമാക്കുവാനും, പ്രസ്തുത റീജിയണുകളില്‍ കൂടി കലാമേളകള്‍ സംഘടിപ്പിക്കുവാനുമുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം.

കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കലോത്സവം എന്നനിലയില്‍, യുക്മ ദേശീയ കലാമേളകള്‍ വളരെയേറെ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു വരുന്നു. അയ്യായിരത്തോളം യുകെ.മലയാളികള്‍ പങ്കെടുക്കുന്ന ഈ കലാ മാമാങ്കം യുകെ.പ്രവാസി മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രാവീണ്യത്തിന്റെ ചാരുതയാര്‍ന്ന പരിച്ഛേദം തന്നെയാണ്. ഇതിനുള്ള തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചതായി സംഘടകര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ യോഗങ്ങള്‍ സംഘടിപ്പിക്കും.

 
Other News in this category

 
 




 
Close Window