Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.99 INR
ukmalayalampathram.com
Tue 30th May 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് കുടുംബങ്ങള്‍ മാതൃക, സിഗരറ്റിനും മദ്യത്തിനും വളരെ കുറച്ചാണ് പണം ചെലവാക്കുന്നത്
reporter

ലണ്ടന്‍: യുകെയിലെ കുടുംബങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാകുകയാണ്. ഇവര്‍ ഏറ്റവും കുറച്ച് പണം ചെലവാക്കുന്നത് സിഗരറ്റിനും മദ്യത്തിനുമാണ്. അതേസമയം, ഏറ്റവും അധികം പണം ചെലവാക്കുന്നതാകട്ടെ പുറത്ത് റസ്റ്ററന്റില്‍ പോയി ഭക്ഷണം കഴിക്കാനും. ഓഫിസ് ഫൊര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. യുകെയിലെ ഓരോ കുടുംബവുവും ആഴ്ചയില്‍ ശരാശരി 528.90 പൗണ്ട് വീതം ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഉപയോക്താക്കളുടെ പര്‍ച്ചേസിങ് പവര്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. മദ്യത്തിനും സിഗരറ്റിനുമായി ആഴ്ചയില്‍ 11.40 പൗണ്ടാണ് ഈ കുടുംബങ്ങള്‍ ചെലവഴിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇത് 20 പൗണ്ടിന് മുകളിലായിരുന്നു. 

എന്നാല്‍ റസ്റ്ററന്റില്‍ പോകാന്‍ വേണ്ടി ആഴ്ചയില്‍ 40 പൗണ്ട് ഇവര്‍ ചെലവഴിക്കുന്നതായി കണ്ടെത്തി റസ്റ്ററന്റുകള്‍, കഫെകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെയാണ് ഇവര്‍ പണം ചെലവാക്കുന്നത്. ഇതിലും വര്‍ധന രേഖപ്പെടുത്തി. പബ്ബുകളില്‍ പോയി മദ്യപിക്കാന്‍ ഇവര്‍ സമയം ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. യാത്രയ്ക്കും വീട്ടു ചെലവിനുമാണ് ഏറ്റവുമധികം പണം ചെലവാകുന്നത്. യാത്രയ്ക്കായി ഓരോ കുടുംബവും ശരാശരി 72.70 പൗണ്ട് ചെലവാക്കും. മുന്‍കാലങ്ങളെക്കാള്‍ 14 ശതമാനം വര്‍ധന. കാര്‍ വാങ്ങാനും പണം കണ്ടെത്തുന്നു. കൗണ്‍സില്‍ ടാക്‌സ്, വായ്പ എന്നിവ അടയ്ക്കാന്‍ ആഴ്ചയില്‍ 72.50 പൗണ്ട് വരെ കണ്ടത്തേണ്ടതായി വരുന്നു. ഇതില്‍ വാടക, കുടിവെള്ളം, വീട് അറ്റകുറ്റപ്പണികള്‍ എന്നിവയും വരും.

 
Other News in this category

 
 




 
Close Window