Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.36 INR  1 EURO=75.52 INR
ukmalayalampathram.com
Wed 26th Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വികസനത്തെ എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തേണ്ടിവരും: മുഖ്യമന്ത്രി
reporter

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ലൈന്‍ വലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മരങ്ങള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ തടസപ്പെടുത്തുന്നു. നാടിന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെയാണ് ഇത്തരക്കാര്‍ തടസപ്പെടുത്തുന്നത്. ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചലര്‍ എതിര്‍ക്കുന്നുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ നേരിടും. നാടിന്റെ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ സഹിക്കേണ്ടിവരും. എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ആര്‍ക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window