Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.87 INR  1 EURO=0 INR
ukmalayalampathram.com
Tue 26th Sep 2017
 
 
ബിസിനസ്‌
  Add your Comment comment
ട്രംപ് വരും, എല്ലാം ശരിയാകും: മുകേഷ് അംബാനി പറയുന്നു
reporter
ഡൊണാള്‍ഡ് ട്രംപിന്റെ വിദേശകാര്യ നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും ട്രംപ് ഇന്ത്യക്ക് അനുഗ്രഹമായി തീര്‍ന്നേക്കുമെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രവചനം. രാഷ്ട്ര വളര്‍ച്ചക്ക് സഹായകമാകുന്നതാണ് ട്രംപിന്റെ തീരുമാനങ്ങളെന്നും അംബാനി അഭിപ്രായപെട്ടു. പ്രതിസന്ധികളില്‍ നിന്ന് വളര്‍ച്ച കൈവരിക്കാന്‍ ഐടി മേഖലയക്ക് കഴിയണമെന്നാണ് ഇന്ത്യന്‍ കോടീശ്വരന്‍ പറഞ്ഞത്. മുംബൈയിലെ നാസ്‌കോം ഇന്ത്യ നേതൃത്വ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ വിദേശകാര്യ നയങ്ങള്‍ ഇന്ത്യയക്ക് ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപെട്ടത്.
എച്ച് 1 ബി വിസയക്ക് നിയന്ത്രണമേര്‍പെടുത്താനും വിസ ഫീസ് വര്‍ദ്ധിപ്പിക്കാനുമുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ ഐടി മേഖലയുടെ സ്വതന്ത്ര വളര്‍ച്ചയ്ക്ക് കാരണമാകും.രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന തീരുമാനമാണ് ട്രംപിന്റേത്.

എച്ച് 1 ബി വിസയ്ക്ക് നിയന്ത്രണമേര്‍പെടുത്തുന്നതില്‍ ഭയപെടാനില്ലെന്നും അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ ഐടി മേഖലയുടെ ത്വരിത വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും ടാറ്റാസണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അഭിപ്രായപെട്ടു. എല്ലാ വ്യവസായത്തിനും കാലാനുസൃതമായ മാറ്റം ഉണ്ടാകും വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോയാല്‍ മാത്രമേ വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എച്ച് 1ബി വിസയക്ക് നിയന്ത്രണമേര്‍പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ആശങ്കയോടെയാണ് ഐടി ലോകം കേട്ടത്. ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയടക്കമുള്ളവര്‍ അഭിപ്രായപെട്ടിരുന്നു. വമ്പന്‍ കമ്പനികളായ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും ട്രംപിന്റെ നയത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window