Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
പ്രണയത്തിന് നിറം ചുവപ്പാണെന്ന വിശ്വാസത്തിന് ചെറിയൊരു പൊളിച്ചെഴുത്ത് നടത്തുകയാണ് ഫാഷന്‍ ലോകം. ചുവപ്പിന് ഒപ്പം പിങ്ക്, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡന്‍ തുടങ്ങിയ നിറങ്ങളും കൂടെ ചേരുകയാണ്.
reporter
ന്യൂജനറേഷന്‍ പ്രണയങ്ങളുടെ കാലത്ത് ചുവപ്പ് നിറത്തിലുള്ള ഡ്രസുകള്‍ ധരിച്ച് ചുവന്ന പനിനീര്‍ പുഷ്പവും കൈയിലേന്തി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ് ആരും ആരുടെയും പിറകെ പോകാറില്ല, ഇനി അങ്ങനെ പോയാല്‍ തന്നെ ആ പ്രണയം അവിടെ അവസാനിച്ചത് തന്നെ. ടെക്‌നോളജിക്കൊപ്പം ഇന്ന് വസ്ത്രങ്ങളിലും മാറ്റം വന്നു. കടുംരക്തവര്‍ണ്ണത്തിന് നിറമാറ്റങ്ങളുമായി. മനസിന് ആത്മവിശ്വാസം നല്‍കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇത്തവണ ന്യൂജെന്‍ യുവതീയുവാക്കളുടെ വാലന്റൈന്‍സ് ഡേ വസ്ത്രരീതി. നൈറ്റ് പാര്‍ികളിലും റൊമാന്റിക് ഡാന്‍സുകളിലും ചുവപ്പ് നിറത്തോടൊപ്പം പിങ്ക്, ഗോള്‍ഡന്‍, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക് നിറങ്ങള്‍ ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ ഹൃദയങ്ങള്‍ കവരും. കോളജുകളില്‍ ചുവന്ന ചുരിദാറും പാര്‍ട്ടികളില്‍ ചുവന്ന സാരിയും അണിഞ്ഞിരുന്ന കാലം കഴിഞ്ഞു. ഇന്ന് എല്‍ബിഡി(ലിറ്റില്‍ ബ്ലാക്ക് ഡ്രസ്) വസ്ത്രങ്ങളും ലക്ഷ്വറി ആഭരണങ്ങളും അണിഞ്ഞാണ് ന്യൂജെന്‍ ചെത്ത്പിള്ളേര്‍ കാമ്പസുകളും പാര്‍ട്ടികളും കീഴടക്കുന്നത്.

റെഡ് ആന്‍ഡ് പിങ്ക് കളറുകളാണ് ഇത്തവണത്തെ സ്‌പെഷ്യല്‍. ഷോര്‍ട്ട് ഡ്രസ്, ലോങ്ങ് മാക്‌സി, പെപ്ലൂം ടോപ്പ്, ജീന്‍സ് തുടങ്ങിയ എല്ലാത്തരത്തിലുമുള്ള വസ്ത്രങ്ങളിലു ഇത്തവണ പിങ്ക് ആന്‍ഡ് റെഡ് കളര്‍ തിളങ്ങി നില്‍ക്കും. ഷാഡോ റെഡ് ആന്‍ഡ് പിങ്ക് കളര്‍ ഡ്രസുകള്‍ ജനുവരി ആദ്യം മുതല്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു.

വ്യത്യസ്തങ്ങളായ സ്‌കര്‍ുകളാണ് മറ്റൊരു പ്രത്യേകത. പൊല്‍ക്ക ഡോ് സ്‌കര്‍് വിത്ത് ബ്‌ളാക്ക് ഇന്നര്‍, റെഡ് ജീന്‍സ് ആണ് ഈ വര്‍ഷത്തെ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ വസ്ത്രം. ഇവയ്ക്ക് ഒപ്പം ബ്ലാക്ക് കളറിലുള്ള ഷൂ, നെയില്‍ പോളീഷ്, വാച്ച്, ബാഗ് തുടങ്ങിയവ പ്രണയിനിയുടെ ഭംഗി വര്‍ദ്ധിപ്പിക്കും. കണ്ടാല്‍ മൃദുലവും ട്രെന്‍ഡി ലുക്കുമാണ് ഈ സ്‌കര്‍ിന്റെ പ്രത്യേകത. ബ്‌ളാക്ക് ഹീല്‍സും ബ്‌ളാക്ക് ലഗിംങ്‌സും പൊല്‍ക്ക റെഡ് ഡോട്ട് സ്‌കര്‍ട്ട് വിത്ത് വൈറ്റ് ഇന്നറിsന്റ മറ്റൊരു ഔട്ട് ഫിറ്റ് കോമ്പിനേഷനാണ്. ബ്ലാക്ക് പാന്റ് വിത്ത് സേറ റെഡ് ടോപ്പ് ആണ് മറ്റൊരു സ്‌പെഷ്യല്‍ പാര്‍ട്ടിവെയര്‍. ഈ വസ്ത്രം ഏത് തരം പാര്‍ട്ടികള്‍ക്കും ഉപയോഗിക്കാമെന്നതാണ് ഇതിന്റെപ്രത്യേകത. അതുകൊണ്ടു തന്നെ വാലന്റൈന്‍സ് ഡേ കഴിഞ്ഞാല്‍ ഈ ഡ്രസ് പുറംലോകം കാണാതെ പെിക്കുള്ളില്‍ ഇരിക്കില്ല.
പ്രണയത്തിന് നിറം ചുവപ്പാണെന്ന വിശ്വാസത്തിന് ചെറിയൊരു പൊളിച്ചെഴുത്ത് നടത്തുകയാണ് ഫാഷന്‍ ലോകം. ചുവപ്പിന് ഒപ്പം പിങ്ക്, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡന്‍ തുടങ്ങിയ നിറങ്ങളും കൂടെ ചേരുകയാണ്. വൈറ്റ് ആന്‍ഡ് റെഡ് ആയിരുന്നു ഇത്രയും കാലം ലോകം കണ്ടിരുന്ന വാലന്റൈന്‍സ് ഡേ കോമ്പനേഷനെങ്കില്‍ ഇത്തവണ റെഡ് ആന്‍ഡ് ഗോള്‍ഡന്‍ ആണ് പുതിയ തരംഗം. ഈ ഗോള്‍ഡന്‍ കളര്‍ വസ്ത്രത്തിലല്ല മറിച്ച് ധരിക്കുന്ന ആക്‌സസറിസിലാണെന്ന് മാത്രം. ചുവപ്പിന് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം മറ്റു നിറങ്ങളിലുള്ള വാലന്റൈന്‍സ് ഡേ വസ്ത്രങ്ങള്‍ മനസിന് ആകര്‍ഷണവും കുളിര്‍മ്മയും നല്‍കുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ വിലയിരുത്തല്‍.
 
Other News in this category

 
 




 
Close Window