Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗജന്യമായി സിം കാര്‍ഡ് നല്‍കുമെന്നു മന്ത്രി
reporter
ഇ വീസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സിം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. ബിഎസ്എന്‍എല്‍ നല്‍കുന്ന സിം കാര്‍ഡില്‍ 50 രൂപയുടെ ടോക് ടൈമും 50 എംബി ഇന്റര്‍നെറ്റും ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹിയില്‍ ടൂറിസം മന്ത്രി മഹേഷ് ശര്‍മ നിര്‍വഹിച്ചു.

ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത് പിന്നീട് 15 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കും. പദ്ധതിയിലൂടെ നല്‍കുന്ന സിം കാര്‍ഡുകള്‍ക്ക് 30 ദിവസമാണ് കാലാവധി. കൂടാതെ, സിം കാര്‍ഡുമായും സര്‍വീസുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 12 ഭാഷകളിലുള്ള ഹെല്‍പ്പ് ലൈന്‍ സേവനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. റഷ്യന്‍, ജര്‍മന്‍ ഭാഷകളിലുള്ള സേവനങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിയിലുടെ സിം കാര്‍ഡിനൊപ്പം വിനോദ സഞ്ചാരികള്‍ക്ക് വെല്‍കം കിറ്റും നല്‍കുന്നുണ്ട്.
 
Other News in this category

 
 




 
Close Window