Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
ആരോഗ്യം
  Add your Comment comment
പുകവലി സ്ത്രീകളില്‍ ഈസ്ട്രജന്റെ തോതു കുറയ്ക്കുന്നു
reporter
പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ബോണ്‍ ഡെന്‍സിറ്റി കുറയ്ക്കുന്നതായി പഠനങ്ങള്‍. പുകവലി, പ്രായമായവരില്‍ എല്ലുകള്‍ ദുര്‍ബലമാവുകയും പൊട്ടലുകള്‍ക്കിടയാക്കുകയും ചെയ്യുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കൂട്ടുന്നു. പുകവലി സ്ത്രീകളില്‍ ഈസ്ട്രജന്റെ തോതു കുറയ്ക്കുന്നു. ആര്‍ത്തവവിരാമം നേരത്തേയാകുന്നതിനുള്ള സാധ്യത കൂടുന്നു. ഇതു സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ധിപ്പിക്കുന്നു.

പുക വലിക്കുന്നവര്‍ക്കു മോണയില്‍ നീര്, അണുബാധ, പല്ലുകള്‍ക്കു കേടുപാട്, നാശം, ദുര്‍ഗന്ധമുള്ള ശ്വാസം എന്നിവയ്ക്കു സാധ്യതയേറെ. പുകവലി രുചിയറിയാനുള്ള കഴിവു കുറയ്ക്കും, ഗന്ധമറിയാനുള്ള ശേഷിയും. ഒരു ഭക്ഷണവും ആസ്വദിച്ചു കഴിക്കാനാകാതെയാവും. പുകവലി വിശപ്പ് ദുര്‍ബലമാക്കുന്നു. ശരീരത്തിനു മതിയായ അളവില്‍ പോഷകങ്ങള്‍ ലഭിക്കാതെയാകുന്നു.

കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി ഭീഷണിയാകുന്നു. പ്രായമാകുന്നതോടെ കണ്ണുകളെ ബാധിക്കുന്ന മാകുലാര്‍ ഡീജനറേഷന്‍, തിമിരം, ഒപ്റ്റിക് നേര്‍വ് തകരാര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു. ഇവയെല്ലാം കാലക്രമത്തില്‍ അന്ധതയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നതിനും അവയില്‍ രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത പുകവലിക്കുന്നവരില്‍ കൂടുതലാണ്. പുകവലിക്കാരില്‍ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നു ചുരുക്കം.

പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. പുകവലിക്കുന്നവര്‍ക്ക് ഇന്‍സുലിന്‍ റസിസ്റ്റന്‍സ് കൂടുതലാണ്. പുകവലിക്കാരില്‍ പ്രമേഹസാധ്യത കൂടുതലാണെന്നു ചുരുക്കം. പുകവലി പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്.
 
Other News in this category

 
 




 
Close Window