Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
ആരോഗ്യം
  Add your Comment comment
കാരറ്റ് കഴിക്കുന്നവര്‍ക്കു കാന്‍സര്‍ സാധ്യത കുറയും
reporter
കാരറ്റ് ജ്യൂസ് കഴിക്കുന്നതു പോസിറ്റീവ് ഫലം നല്കുമെന്നും പഠനങ്ങള്‍ പറയുന്നു. കാരറ്റ് ചേര്‍ത്ത വിഭവങ്ങള്‍ ശീലമാക്കുന്നതു ശ്വാസകോശം, കുടല്‍, പ്രോസ്റ്റേറ്റ് എന്നിവയിലെ കാന്‍സര്‍സാധ്യത കുറയ്ക്കുന്നതിനു സഹായകമെന്നു പഠന റിപ്പോര്‍ട്ട്.

'പതിവായി കാരറ്റ് കഴിക്കണമെന്നു തന്നെ മോഹം. പക്ഷേ അതിര്‍ത്തികടന്നുവരുന്നതു വിഷംകലര്‍ന്ന പച്ചക്കറികളാണെന്നു കേള്‍ക്കുന്‌പോള്‍ വല്ലാത്തൊരു ചങ്കിടിപ്പ്...' കാരറ്റ് ഉള്‍പ്പെടെയുളള പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ ചിന്ത ഈ മട്ടിലാണ്.

ശുദ്ധമായ പച്ചക്കറി വേണമെങ്കില്‍ വീട്ടുപറന്പിലോ മട്ടുപ്പാവിലോ ജൈവപച്ചക്കറി കൃഷി തുടങ്ങണം. പക്ഷേ, കാരറ്റ് പോലെ ചില പച്ചക്കറികള്‍ കേരളത്തില്‍ എല്ലായിടത്തും വിളയില്ല. അപ്പോള്‍ വിപണിയെ ആശ്രയിക്കേണ്ടിവരും. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍ പുളിവെളളത്തിലോ കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ചെടുത്ത വെജിവാഷിലോ ഒരു മണിക്കൂര്‍ മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചശേഷം ശുദ്ധജലത്തില്‍ നന്നായി കഴുകി പാചകത്തിന് ഉപയോഗിക്കുക. കീടനാശിനി ഉള്‍പ്പെടെയുളള വിഷമാലിന്യങ്ങള്‍ ഒരു പരിധിവരെ നീക്കുന്നതിന് അതു സഹായകമെന്നു വിദഗ്ധര്‍.
ആന്റിഓക്‌സിഡന്റുകള്‍ കാന്‍സര്‍ തടയുമെന്നതു വാസ്തവം. പക്ഷേ, പച്ചക്കറി കീടനാശിനിയില്‍ കുളിച്ചതാണെങ്കില്‍ ആരോഗ്യജീവിതം അപകടത്തിലാകും. മുന്പു പറഞ്ഞ പ്രകാരം കഴുകി വൃത്തിയാക്കാതെയാണ് കറിയില്‍ ചേര്‍ക്കുന്നതെങ്കില്‍ അപകടസാധ്യതയേറും. ശുദ്ധമായ (ജൈവരീതിയില്‍ വിളയിച്ച) കാരറ്റിലെ കരോട്ടിനോയ്ഡ് എന്ന ആന്റിഓക്‌സിഡന്റാണ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നത്.
 
Other News in this category

 
 




 
Close Window