Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=77.11 INR
ukmalayalampathram.com
Thu 21st Sep 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഗംഗയെ തൊട്ട് സത്യം ചെയ്യാന്‍ ധൈര്യമുണ്ടോ?
reporter
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുറിക്കുകൊള്ളുന്ന മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. വൈദ്യുതി ക്ഷാമവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശങ്ങളാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. വാരാണസിയില്‍ 24 മണിക്കൂറും വൈദ്യുതിയില്ലെന്ന് മോദിക്കു ഗംഗയെ സത്യം ചെയ്ത് പറയാന്‍ സാധിക്കുമോ എന്നായിരുന്നു അഖിലേഷിന്റെ ചോദ്യം.

നിങ്ങള്‍(മോദി) ഗംഗാനദിയെ ബഹുമാനിക്കുന്നില്ലേ. സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ വാരാണസിയില്‍ 24 മണിക്കൂറും വൈദ്യുതി നല്‍കുണ്ടോ ഇല്ലയോ എന്ന് എന്തുകൊണ്ട് ഗംഗയെ അടിസ്ഥാനമാക്കി സത്യം ചെയ്യാന്‍ നിങ്ങള്‍ തയാറാകുന്നില്ല റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ അഖിലേഷ് മോദിയെ വെല്ലുവിളിച്ചു.

നാട്ടില്‍ റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദീപാവലിക്കും വൈദ്യുതി ഉറപ്പുവരുത്തണമെന്നായിരുന്നു മോദി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ ആവശ്യപ്പെട്ടത്. യുപിയിലെ കോണ്‍ഗ്രസ് എസ്പി സഖ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അഖിലേഷിന്റെ മറുപടി.
 
Other News in this category

 
 




 
Close Window