Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
യു ബി സി ഗ്ലാസ്‌ഗോയുടെ ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ഒന്നിന്
ജോ ഇഞ്ചനാട്ടില്‍
സ്‌കോട്‌ലന്‍ഡിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന് ഖ്യാതി നേടിയ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ഒന്ന് ശനിയാഴ്ച രാവിലെ പതിനൊന്നു മാണി മുതല്‍ നടക്കുമേന്നു ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റുകള്‍ വന്‍ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അണിയിച്ചൊരുക്കുന്നത്. സ്‌കോട്‌ലന്‍ഡിലെ പ്രധാന ബാഡ്മിന്റണ്‍ ഹോട് സ്‌പോട്ടുകള്‍ ആയ ഗ്ലാസ്‌ഗോ, എഡിന്‍ബറ, അബെര്‍ദീന്‍,ഫാല്‍കിര്‍ക് എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി ടീമുകളോടൊപ്പം യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകളും ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി എല്ലാ വര്‍ഷവും ഗ്ലാസ്‌ഗോയില്‍ എത്തി ചേരാറുണ്ട്.
യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 11 മണി മുതല്‍ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍ . വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് െ്രെപസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 251 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും ആയിരിക്കും നല്‍കുന്നത്. മത്സരാര്‍ത്ഥികള്‍ മാര്‍ച്ച് 15 നു മുമ്പായി പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ വര്‍ഷവും യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .

ജോ സെബാസ്റ്റ്യന്‍ - 07882435921

പ്രവീണ്‍ - 07799260515

ടോണി - 07597122836
 
Other News in this category

 
 




 
Close Window