Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
ലിസമ്മയ്ക്ക് ഇന്ന് വൂസ്റ്റര്‍ യാത്രാമൊഴി നല്‍കും
reporter

ലണ്ടന്‍: വൂസ്റ്ററിലെ മലയാളി സമൂഹം ഇന്ന് ലിസമ്മ(52)യ്ക്ക് യാത്രാമൊഴി നല്‍കും. സെന്റ് ജോര്‍ജ് കത്തലിക് പള്ളിയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ലിസമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് പൊതുദര്‍ശനമൊരുക്കിയിരിക്കുന്നത്. നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം വൈക്കം ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ പിന്നീട് സംസ്‌കരിക്കും. ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ദിവസമാണ് ലിസമ്മ മരണത്തിന് കീഴടങ്ങിയത്. മാന്‍വെട്ടം കരിക്കുംകാലായില്‍ കുടുംബാംഗം ആണ്. വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. യുകെയില്‍ എത്തും മുന്‍പ് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ലിസമ്മ 2004ല്‍ ആണ് ഇവിടെയെത്തിയത്. വൈക്കം സ്വദേശിയായ ജോസ് ആണ് ഭര്‍ത്താവ്. മക്കള്‍: ലിസ്മി ജോസ് (നഴ്സ്, വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റല്‍), ജെസ്ലി ജോസ് (വെയില്‍സ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി) ജെസ്വിന്‍ ജോസ്.

വൂസ്റ്ററിലെ മലയാളി ക്രൈസ്തവ സമൂഹത്തെ ആത്മീയ നാവോത്ഥാനത്തിലേക്കു നയിക്കുന്നതില്‍ ലിസമ്മ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. യുകെ സന്ദര്‍ശിക്കുന്ന മിക്ക ധ്യാനഗുരുക്കന്മാരുടെയും ശുശ്രുഷകള്‍ക്കു കൂട്ടായ്മ്മകളില്‍ സൗകര്യം ഒരുക്കിയിരുന്നതും ലിസമ്മയാണ്. ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, സെഹിയോന്‍ യുകെ തുടങ്ങി നിരവധി ധ്യാന കേന്ദ്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം യുകെയിലെ ഒരു പള്ളിയില്‍ ആദ്യമായി പ്രതിഷ്ഠിക്കുവാന്‍ കഴിഞ്ഞതും പരേതയുടെ ശ്രമഫലം കൊണ്ടാണ്. 

ലിസമ്മയുടെ വിയോഗത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ തുടങ്ങിയ അഭിവന്ദ്യ പിതാക്കന്മാര്‍ സാന്ത്വനവും അനുശോചനവും അറിയിച്ചു. പൊതുദര്‍ശനം നടക്കുന്ന പള്ളിയുടെ വിലാസം: St. George Catholic Church, 1 Sansome Place, Worcester, WR1 JUG

 
Other News in this category

 
 




 
Close Window