Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ കണ്‍വന്‍ഷന്‍ : ടിക്കറ്റ് പ്രകാശനത്തിന് ഉജ്ജ്വല തുടക്കം
സഖറിയ പുത്തന്‍കുളം
പതിനാറാമത് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കണ്‍വന്‍ഷന്‍ ടിക്കറ്റ് പ്രകാശനത്തിന് ഉജ്ജ്വല തുടക്കം. രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റെയ്‌സ് കോഴ്‌സ് സെന്ററില്‍ ജൂലൈ എട്ടിന് നടക്കുന്ന കണ്‍വന്‍ഷന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികളെ യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ ചേല്‍ന്ന നാഷണല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു.

നാഷണല്‍ കൗണ്‍സിലില്‍ എത്തിയ യൂണിറ്റുകളില്‍ നിന്നും നറുക്കിട്ടാണ് പ്രഥമ ടിക്കറ്റ് പ്രകാശനത്തിന് യൂണിറ്റിനെ തെരഞ്ഞടുത്തത്. നിഷ സ്റ്റിഫന്‍ തെരുവത്ത് എന്ന ബാലിക നറുക്കെടുത്തപ്പോള്‍ പ്രഥമ ടിക്കറ്റ് സ്വീകരിക്കാന്‍ അര്‍ഹമായത് ലിവര്‍പൂള്‍ യൂണിറ്റാണ്. യുകെകെസിഎ പ്രസിഡന്റ് ബിജു മടുക്കക്കുഴി ലിവര്‍പൂള്‍ യൂണിറ്റ് ഭാരവാഹികളായ സാജു പണം പറമ്പില്‍ ,ബിജു എന്നിവര്‍ക്ക് പ്രഥമ ടിക്കറ്റ് നല്‍കി പ്രകാശനം ചെയ്തു.

വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന യുകെകെസിഎയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ കണ്‍വന്‍ഷന്‍ സെന്ററാണ് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റെയ്‌സ് കോഴ്‌സ് സെന്റര്‍ . 300 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഇവിടെ പതിനായിരം കാറുകള്‍ പാര്‍ക്ക് ചെയ്യാം. രാജകീയ പ്രൗഢിയാര്‍ന്ന വേദിയും വേദിക്കു പിന്നില്‍ ബൃഹത്തായ സ്ക്രീനും കണ്‍വന്‍ഷന്റെ മാറ്റുകൂട്ടും.

പ്രസിഡന്റ് ബിജു മടുക്കക്കുഴി ചെയര്‍മാനായിട്ടുള്ള കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് സെക്രട്ടറി ഫിനില്‍ കളത്തില്‍കോട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ വിവിധ കമ്മറ്റി അംഗങ്ങളായി കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള പ്രവര്‍ത്തനത്തിന് തുടക്കമായി.
 
Other News in this category

 
 




 
Close Window