Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
സിനിമ
  Add your Comment comment
മുന്തിരി വള്ളികള്‍ തിയെറ്ററില്‍ ഇതുവരെ നേടിയത് 50 കോടി
reporter
ജിബു ജേക്കബ് ചിത്രം 'മുന്തിരിവള്ളികളും' 50 കോടി പിന്നിട്ടിരിക്കുകയാണ്.
ക്രിസ്മസ് റിലീസായാണ് നിശ്ചയിച്ചിരുന്നതെങ്കിലും തീയേറ്റര്‍ സമരം കാരണം ജനുവരി 20നാണ് സിനിമ തീയേറ്ററുകളിലെത്തിയത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ എട്ട് കോടി പിന്നിട്ടിരുന്ന ചിത്രം കേരളത്തിന്റെ പുറത്തുള്ള കളക്ഷന്‍ കൂടി കൂട്ടിയാല്‍ 10 ദിവസംകൊണ്ട് 20 കോടി പിന്നിട്ടിരുന്നു. 22 ദിവസംകൊണ്ട് 30 കോടിയും നേടിയിരുന്നു. 38 ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമാത്രം 38 കോടി കളക്ട് ചെയ്ത ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് 50 കോടിയിലേറെ നേടി. കേരളത്തില്‍ മാത്രം 15,000 ഷോകള്‍ പിന്നിട്ടിട്ടുണ്ട്.

ജനുവരി 20ന് പുലിമുരുകനേക്കാള്‍ എണ്ണത്തിലധികം തീയേറ്ററുകളിലാണ് മുന്തിരിവള്ളികള്‍ പ്രദര്‍ശനത്തിനെത്തിയത്. പുലിമുരുകന്‍ 330 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയെങ്കില്‍ 337 സ്‌ക്രീനുകളിലായിരുന്നു ജിബു ജേക്കബ് ചിത്രത്തിന്റെ റിലീസ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.
 
Other News in this category

 
 




 
Close Window