Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
സിനിമ
  Add your Comment comment
ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് കാതല്‍ സന്ധ്യ
reporter
കേരളത്തില്‍ ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. അവളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് അഭിമാനം ഉണ്ട് എന്നു പറഞ്ഞു കൊണ്ടാണു കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്. ഒടുവില്‍ തനിക്കുണ്ടായ അനുഭവവും സന്ധ്യ വിവരിച്ചു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.


ഇത്തരത്തില്‍ ലൈംഗിക പീഡനത്തിനു ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കുട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തേക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞിട്ടില്ല എന്നും ഇവര്‍ പറയുന്നു. കാതല്‍ എന്ന തമിഴ് ചിത്രത്തിലായിരുന്നു സന്ധ്യ ആദ്യം അഭിനയിച്ചത്. പിന്നിട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ആലിസ് ഇന്‍ വണ്ടര്‍ലാന്റിലൂടെയാണു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. തുടര്‍ന്നു പ്രജാപതി, സൈക്കിള്‍, ട്രാഫിക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
 
Other News in this category

 
 




 
Close Window