Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
യേശു വാട്‌സ് ആപ്പില്‍ മെസേജ് അയയ്ക്കാറുണ്ടെന്ന് പുരോഹിതന്‍
reporter

യേശു തനിക്ക് സന്ദേശങ്ങളയക്കാറുണ്ടെന്ന വെളിപ്പെടുത്തലുകളുമായി ഒരു മതപുരോഹിതന്‍. യേശു വാട്‌സ്ആപ് ഉപയോഗിക്കാറുണ്ടെങ്കിലും സ്‌കൈപ്പും ഐഎംഓയും ആണ് കൂടുതല്‍ ഇഷ്ടമെന്നും പുരോഹിതന്‍ പറയുന്നു. സിംബാവേയിലെ പാസ്റ്ററായ സന്യങ്കോരെയാണ് യേശുവും ഗാഡ്‌ജെറ്റസും മറ്റും ഇഷ്ടപ്പെടുന്ന ആളാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാലാഖമാര്‍ക്കൊപ്പം ചിത്രമെടുക്കാറുണ്ടെന്നും ദൈവത്തിന്റെ കൂടെ ഇടക്കിടെ താന്‍ ചായ കുടിക്കാറുണ്ടെന്നും തന്റെ വചന പ്രഘോഷണ സദസ്സുകളില്‍ സന്യങ്കോര പ്രസംഗിക്കുന്നുണ്ട്. സന്യങ്കോരയുടെ വാക്കുകള്‍ കേട്ട് ഒരാള്‍ തിരിച്ചു ചോദിച്ചത് യേശു മിസ്ഡ് കോള്‍ വിട്ടാല്‍ തിരിച്ചുവിളിക്കുമോ എന്നാണ്. ഈ കമന്റ് വായിച്ച ഒരാള്‍ പ്രതികരിച്ച് സന്യങ്കോരയുടെ വാക്കുകള്‍ കേട്ട് യേശു കിടപ്പിലായി പോയി എന്നാണ്.

 
Other News in this category

 
 




 
Close Window