Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ കണ്‍വന്‍ഷന്‍: ടിക്കറ്റ് പ്രകാശനം ചെയ്തു
reporter

ബര്‍മിങ്ങാം: 16ാമത് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കണ്‍വന്‍ഷന്റെ ഭാഗമായുള്ള ടിക്കറ്റ് പ്രകാശനം ചെയ്തു. നാഷണല്‍ കൗണ്‍സിലില്‍ എത്തിയ യൂണിറ്റുകളില്‍ നിന്നും നറുക്കിട്ടാണ് പ്രഥമ ടിക്കറ്റ് പ്രകാശനത്തിന് യൂണിറ്റിനെ തിരഞ്ഞെടുത്തത്. നിഷ സ്റ്റീഫന്‍ തെരുവത്ത് എന്ന ബാലിക നറുക്കെടുത്തപ്പോള്‍ പ്രഥമ ടിക്കറ്റ് സ്വീകരിക്കുവാന്‍ അര്‍ഹമായത് ലിവര്‍പൂള്‍ യൂണിറ്റാണ്. 


യുകെ കെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി ലിവര്‍പൂള്‍ യൂണിറ്റ് ഭാരവാഹികളായ സാജു പാണംപറമ്പില്‍, ബിജു എന്നിവര്‍ക്ക് പ്രഥമ ടിക്കറ്റുകള്‍ നല്‍കി പ്രകാശനം ചെയ്തു. ചെല്‍ട്ടണ്‍ഹാമിലെ ജോക്കി റേസ് കോഴ്‌സ് ക്ലബ്ബില്‍ ജൂലൈ 8ന് കണ്‍വന്‍ഷന്‍ നടത്തുന്നതിന്റെ വിവിധ കമ്മിറ്റികളെ യുകെ കെസിഎ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന് നാഷണല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു.

വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന യുകെ കെസിഎയുടെ ചരിത്രത്തിലെ ഏറ്റവും ബ്രഹ്ത്തായ കണ്‍വന്‍ഷന്‍ സെന്ററാണ് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്‌സ് സെന്റര്‍. 300 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ജോക്കി ക്ലബ് റേസ് കോഴ്‌സ് സെന്ററില്‍ പതിനായിരം കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. രാജകീയ പ്രൗഢിയാര്‍ന്ന വേദിയും വേദിക്ക് പിന്നിലായി അതി ബ്രഹ്ത്തായ സ്‌ക്രീനും കണ്‍വന്‍ഷന് മാറ്റു കൂട്ടും.

യുകെ കെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി ചെയര്‍മാനായിട്ടുള്ള കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ റോയി സ്റ്റീഫന്‍, ബെന്നി മാവേലി എന്നിവര്‍ വിവിധ കമ്മിറ്റി അംഗങ്ങളായി കണ്‍വന്‍ഷന്‍ വിജയത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

 
Other News in this category

 
 




 
Close Window