Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിണറായിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ആര്‍.എസ്.എസ് നേതാവിനെ പുറത്താക്കി
Reporter

ന്യുഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ പുറത്താക്കി. വിവാദ പ്രസ്താവന നടത്തിയ ചന്ദ്രാവത്തിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി ആര്‍.എസ്.എസ് വ്യക്തമാക്കി. ആര്‍.എസ്.എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാദ പ്രസ്താവനയില്‍ ചന്ദ്രാവത് ഖേദം പ്രകടിപ്പിച്ചിരുന്നു. വികാരാവേശം കൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും പ്രസ്താവന പിന്‍വലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉജ്ജയില്‍ നടന്ന ചടങ്ങിലാണ് ചന്ദ്രാവത്ത് പിണറായിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയത്. പ്രദേശത്തെ ലോക്‌സഭാംഗത്തിന്റെയും നിയമസഭാംഗത്തിന്റെയും സാന്നിധ്യത്തിലായിരുന്നു കൊലവിളി.

അതേസമയം ചന്ദ്രാവത്തിന്റെ വിവാദ പ്രസ്താവനയെ ആര്‍.എസ്.എസ് നേതൃത്വം അന്ന് തന്നെ തള്ളിപ്പറഞ്ഞിരുന്നു. ചന്ദ്രാവത്തിന്റെ പ്രസ്താവന ആര്‍.എസ്.എസിന്റെ ദേശീയ നയമല്ലെന്ന് ദേശീയ കമ്മറ്റി പ്രതികരിച്ചിരുന്നു. പ്രസ്താവനയോട് യോജിപ്പില്ലെന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കളും വ്യക്തമാക്കിയിരുന്നു. അതിനിടെ ചന്ദ്രാവത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ പി. ഷംസുദീന്‍ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.

ആര്‍.എസ്.എസിന്റെ ഭീഷണി വകവയ്ക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആര്‍.എസ്.എസ് പലരുടെയും തലയെടുത്തവരാണ്. അവരുടെ ഭീഷണി ഭയന്ന് യാത്ര ചെയ്യാതിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു

 
Other News in this category

 
 




 
Close Window