Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
സ്ത്രീകള്‍ കരുത്തരാണ്. അവര്‍ വിമാനം പറപ്പിക്കും. വനിതാ ദിനത്തില്‍ മാത്രമല്ല, സ്ഥിരമായി സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ പറപ്പിക്കുന്ന വിമാനം സര്‍വീസ് നടത്തിയാല്‍ എന്താ കുഴപ്പം?
reporter
പെണ്ണിന്റെ കരുത്തില്‍ എയര്‍ ഇന്ത്യ പറന്നു പൊങ്ങി. കഴിഞ്ഞ മാസം അവസാനം ന്യൂഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന വിമാനം നിയന്ത്രിച്ചത് വനിത ജീവനക്കാര്‍ മാത്രമാണ്.

പൈലറ്റ്, കാബിന്‍ക്രൂ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും സ്ത്രീകളായിരുന്നു. മാര്‍ച്ച് എട്ട് വനിതാ ദിനത്തോടനുബന്ധിച്ച് ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് വിമാനം പറന്നത്. ഡല്‍ഹിയില്‍ നിന്ന് 15,300 കിലോമീറ്ററുകള്‍ പറന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയത്. തിരിച്ച് അറ്റ്‌ലാന്റിക് വഴിയായിരുന്നു മടക്കം. ഒരു ലക്ഷ്യത്തിനപ്പുറം അഭിമാനത്തിന്റെ ഈ പറക്കലില്‍ സുനിത നരുല, ക്ഷമത ബാജ്‌പേയ്, ഇന്ദിര സിങ്, ഗുഞ്ജന്‍ അഗര്ഡവാള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ വര്‍ഷവും വനിതാ ദിനത്തോട് അനുബന്ധിച്ചും വനിതകളുടെ നിയന്ത്രണത്തില്‍ എയര്‍ ഇന്ത്യ വിമാനം പറന്നിരുന്നു. ബോയിങ് 777200 എല്‍ആര്‍ ആണ് പസഫികിന് മുകളിലൂടെയും തിരിച്ചും 15 മണിക്കൂര്‍ കുതിച്ചത്.
 
Other News in this category

 
 




 
Close Window