Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=75.71 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നുപേര്‍ മരിച്ചു
Reporter

 കൊച്ചി : എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നു മരണം. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. 13 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.


യുകെജി വിദ്യാര്‍ത്ഥികളായ ആന്‍മരിയ, നയന, ജീപ്പ് ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.


 

ജീപ്പിന് മുന്നിലിരുന്ന കുട്ടികളാണ് മരിച്ചത്. ഇലഞ്ഞിയില്‍ നിന്നും സ്‌കൂളിലേയ്ക്ക് കുട്ടികളെയും കൊണ്ടു വന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ കൂത്താട്ടുകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 
Other News in this category

 
 




 
Close Window