Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
സിനിമ
  Add your Comment comment
ദുരിത കാലത്ത് കൂടെ നിന്ന കമലിനെ ഉപേക്ഷിച്ച് ഗൗതമി പറയുന്നു 'മകള്‍ക്കു വേണ്ടി നല്ല തീരുമാനമെടുത്തു'
reporter
കമല്‍ഹാസുമായി ഉണ്ടായിരുന്നത് പാര്‍ട്ണര്‍ഷിപ് ആയിരുന്നു. ഒന്നിച്ച് ഒരു പാതയില്‍ സഞ്ചരിച്ച രണ്ടുപേര്‍. ഒരു പ്രത്യേക ബിന്ദുവിലെത്തിയപ്പോള്‍ രണ്ടുപേരുടെയും വഴി ഒന്നല്ല എന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് പിരിയാന്‍ തീരുമാനിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ ഈയൊരു കടുത്ത തീരുമാനത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ജീവിതത്തില്‍ എടുത്ത ഏറ്റവും വേദനിപ്പിക്കുന്ന തീരുമാനം. - കമലുമായി പിരിഞ്ഞ ശേഷം ഗൗതമിയുടെ വാക്കുകള്‍ ഇങ്ങനെ.

എല്ലാവരും ജീവിതത്തില്‍ സെറ്റില്‍ ചെയ്യുന്ന സമയമാണിത്. ആ സമയത്താണ് ജീവിതം തന്നെ ഞാന്‍ വീണ്ടും തുടങ്ങുന്നത്. ഇതൊരു വെല്ലുവിളി ആണ്. അത് ഞാനിഷ്ടപ്പെടുന്നുവെന്നും ഏറ്റെടുക്കുന്നുവെന്നും ഇതല്ലാതെ മറ്റൊരു വഴി എനിക്കു മുന്നിലുണ്ടായിരുന്നില്ലെന്നും ഗൗതമി മനസ്സ് തുറന്നു. ഞാനൊരമ്മയാണ്. മകള്‍ക്കുമുന്നില്‍ ഒരു നല്ല അമ്മയായി ആ ചുമതല നല്ല രീതിയില്‍ നിര്‍വഹിക്കണമെന്നും ഗൗതമി പറയുന്നു.
നടന്‍ കമല്‍ഹാസനും താനും ഒന്നിച്ചില്ല എന്ന വാര്‍ത്ത ആയിരം പേര്‍ രണ്ടായിരം രീതിയിലാണ് പ്രചരിപ്പിച്ചത്. നവമാധ്യമങ്ങളും പലരീതിയിലാണ് ഇതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍, എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് തുറന്നു പറയേണ്ടയാള്‍ താന്‍ തന്നെയാണെന്നും ഗൗതമി പറഞ്ഞു.
 
Other News in this category

 
 




 
Close Window