Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.57 INR  1 EURO=69.81 INR
ukmalayalampathram.com
Wed 29th Mar 2017
 
 
സിനിമ
  Add your Comment comment
'ഇല്ല, ഉപേക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല'
reporter
എഴുത്തുകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചതു സ്വപ്നതുല്യമായ നേട്ടമാണ് എന്നും മഞ്ജു പറഞ്ഞു. ഈ പ്രൊജക്ട് ആരംഭിച്ച സമയത്ത് ആമി എന്ന കഥാപാത്രം എന്നിലേയ്ക്കു വരുമെന്നു സ്വപ്നത്തില്‍ പോലും കരുതിരുന്നില്ല. വിദ്യാബാലന്‍ ആമിയായി അഭിനയിക്കും എന്നു പറഞ്ഞപ്പോള്‍ നന്നാകും എന്നും തോന്നി. വിദ്യാ ബാലന്‍ പിന്മാറി എന്നറിഞ്ഞപ്പോള്‍ തന്നെ പരിഗണിക്കും എന്നും കരുതിയില്ല. പലരും ഇക്കാര്യം എന്നോട് അന്വേഷിച്ചു. പിന്നീട് കുറെ കഴിഞ്ഞാണ് കമല്‍ സാര്‍ സിനിമയിലേയ്ക്കു വിളിച്ചത്.

ഇത്രയധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കഥാപാത്രം ചെയ്യുമ്പോള്‍ ആളുകള്‍ക്കു ഒരുപാടു പ്രതീക്ഷയുണ്ടാകും. അതിനോടു നീതിപുലര്‍ത്താന്‍ സാധിക്കണമെന്നാണു പ്രാര്‍ത്ഥന. അതിനു വേണ്ട തയാറെടുപ്പുകള്‍ തുടങ്ങുന്നതേയുള്ളു. ലുക്ക്‌സ് ടെസ്റ്റ് കഴിഞ്ഞു. കമല സുരയ്യയുടെ പുസ്തകങ്ങള്‍ വായിച്ചു. സാഹചര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു. അവരുടെ കുടുംബാഗംങ്ങളുമായി ഇടപഴകാന്‍ സാഹചര്യം ഉണ്ടാക്കി എന്നും മഞ്ജു പറഞ്ഞു. മാധ്യമം ലിറ്ററി ഫെസ്റ്റില്‍ ഭാഗ്യലക്ഷ്മിയോടു സംസാരിക്കുമ്പോഴായിരുന്നു മഞ്ജു വാര്യര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മഞ്ജവാര്യര്‍ കമലസുരയ്യയുടെ റോള്‍ ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഹിന്ദുത്വവാദികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window