Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മലയാളത്തിന് ഒരു ന്യൂസ് ചാനല്‍കൂടി: മംഗളം ടെലിവിഷന്‍ ഉദ്ഘാടനം ചെയ്തു
reporter
മലയാളത്തിന് ഒരു വാര്‍ത്താ ചാനല്‍കൂടി. പ്രമുഖ മലയാളം പത്രമായ മംഗളം ന്യൂസ് ചാനല്‍ ആരംഭിച്ചു. 'മംഗളം ടെലിവിഷന്‍' എന്നാണു ചാനലിന്റെ പേര്. ചാനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം വഴുതക്കാടുള്ള 'താജ് വിവാന്‍ാ' യില്‍ നടന്ന ചടങ്ങില്‍ മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം മാണി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, നടന്‍ മോഹന്‍ലാല്‍, മംഗളം ടി.വി ചെയര്‍മാന്‍ സാജന്‍ വര്‍ഗ്ഗീസ്, മംഗളം മാനേജിങ് എഡിറ്റര്‍ ബിജു വര്‍ഗ്ഗീസ്, ഡയറക്ടര്‍ ഡോ.സജി വര്‍ഗ്ഗീസ്, മംഗളം ടി.വി സിഇഒ ആര്‍.അജിത് കുമാര്‍ എന്നിര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 
Other News in this category

 
 




 
Close Window