Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
അയാള്‍ പറയുന്ന തെറി കേട്ട് ബഹുമാനം നഷ്ടപ്പെട്ടെന്ന് ഓസ്‌ട്രേലിയക്കാര്‍
reporter
തുടര്‍ച്ചയായി ഓസ്‌ട്രേലിയന്‍ താരങ്ങളെ ചീത്തവിളിക്കുന്നതിനാല്‍ വിരാട് കോഹ്‌ലിയോടുള്ള തന്റെ ബഹുമാനം പോയെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി. കോഹ്‌ലി ഓസ്‌ട്രേലിയയെ ബഹുമാനിക്കുന്നില്ലെന്നും ഓണ്‍ഫീല്‍ഡിലെ ഇത്തരം ആക്രമണോത്സുകതയില്‍ നിന്നും ഇന്ത്യന്‍ നായകന്‍ പിന്‍ വാങ്ങണമെന്നും ഇയാന്‍ ഹീലി പറഞ്ഞു.

കോഹ്‌ലിയുടെ ഈ പ്രകടനം സഹകളിക്കാര്‍ക്ക് സമ്മര്‍ദ്ദം കൂട്ടാനേ ഉപകരിക്കൂ എന്നും പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ താരങ്ങള്‍ ഹീലിക്ക് തിരുത്തലുമായി എത്തി. ഉയര്‍ന്ന റാങ്കില്‍ നില്‍ക്കുന്ന രണ്ടു ടീമുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ അറിയാതെ മനോനില വിട്ടു പോകുമെന്ന് കാറ്റിച്ച് പറഞ്ഞു. ബംഗലുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിയും ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും തമ്മില്‍ ചെറിയ വാക്കേറ്റം നടന്നിരുന്നു.
 
Other News in this category

 
 




 
Close Window