Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
ആരോഗ്യം
  Add your Comment comment
ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഹ സാധ്യത
reporter
ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഹ സാധ്യത കൂടുമെന്ന് പുതിയ പഠനം. തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയും നല്ല കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. ബ്രിട്ടനിലെ വാര്‍വിക് സര്‍വകലാശാല ആണ് പഠനം പുറത്തു വിട്ടിരിക്കുന്നത്. ഹൃദയത്തെ സ്മാര്‍ട്ട് ആക്കാന്‍ ദിവസം ഏഴുമണിക്കൂര്‍ നില്‍ക്കുകയോ ഏഴുമൈല്‍ നടക്കുകയും വേണമെന്നാണ് പഠനം പറയുന്നത്. നൂറിലധികം പോസ്റ്റ് ഓഫീസ് ജീവനക്കാരിലാണ് പഠനം നടത്തിയത്. ഇവരില്‍ 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ഒന്നര ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കൂടിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഹം, രക്താതിമര്‍ദം ഉള്‍പ്പെടെ രോഗങ്ങള്‍ ഒന്നും പിടികൂടാത്തവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. മണിക്കൂറുകള്‍ ഇരുന്ന് ഇനി ഹൃദയത്തെ മുഷിപ്പിക്കണ്ടാ. ഇടവിട്ട് ഇനി കുറച്ച് നടപ്പും ശീലമാക്കിക്കോളൂ.. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബേസിറ്റിയിലാണ് പഠനം പ്രസീദ്ധീകരിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window