Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഭരണം ഒഴിയുന്നതിനു തൊട്ടു മുന്‍പ് ഉമ്മന്‍ചാണ്ടി നടത്തിയ ഉത്തരവുകളും നിയമനങ്ങളും നിയമം തെറ്റിച്ച്
reporter
ചട്ടവിരുദ്ധമായാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പല തീരുമാനങ്ങളിലും ഒപ്പിട്ടതെന്ന് സിഎജി അക്കമിട്ട് നിരത്തുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ വിവാദമായ മെത്രാന്‍ കായല്‍, കടമക്കുടി അടക്കമുള്ള ഉത്തരവുകളാണ് ചട്ടവിരുദ്ധമെന്ന് സിഎജി കണ്ടെത്തിയത്.
മെത്രാന്‍ കായല്‍, കടമക്കുടി, കോട്ടയം ഇടനാഴി, ഹരിപ്പാട് മെഡിക്കല്‍ കോളേജ് അടക്കം പദ്ധതികളാണ് ചട്ടവിരുദ്ധമായി അനുമതി നല്‍കപ്പെട്ടത്. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ടിലുണ്ട്. 2013നും 2016നും ഇടയില്‍ വൈന്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതിലാണ് ക്രമക്കേട്. സുപ്രീം കോടതി നിര്‍ദേശം അവഗണിച്ച് 10 ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചു.
നെല്‍ വയല്‍ സംരക്ഷണ നിയമം അടക്കം പലതും ലംഘിച്ചാണ് പല പദ്ധതികള്‍ക്കും അനുമതി നല്‍കിയതെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് അനുവദിച്ച മെഡിക്കല്‍ കോളേജ് പദ്ധതിയിലും ചട്ടലംഘനം നടന്നതായാണ് കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍ ചൂണ്ടിക്കാണിക്കുന്നത്.
 
Other News in this category

 
 




 
Close Window