Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.85 INR  1 EURO=73.39 INR
ukmalayalampathram.com
Thu 29th Jun 2017
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇനിയൊരിക്കലും ടിക്കറ്റ് എടുക്കില്ലെന്നു തീരുമാനിച്ച് ശ്രീരാജ് ഒരു ലോട്ടറിയെടുത്തു: അങ്ങനെ 12 കോടിയുടെ ഭാഗ്യം പാലക്കാട്ടുകാരന്റെ വീട്ടിലെത്തി
reporter

ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.72 കോടി രൂപ (ഏഴ് മില്യണ്‍ ദിര്‍ഹം)യുടെ ഭാഗ്യശാലി മലയാളി യുവാവ്. പാലക്കാട് സ്വദേശിയായ ശ്രീരാജ് കൃഷ്ണനെയാണ് ഏഴ് മില്യണ്‍ ദിര്‍ഹത്തിന്റെ ഭാഗ്യം ശ്രീരാജിനെ തേടിയെത്തിയത്. 12,72,35,476 രൂപയുടെ ജാക്‌പോട്ടാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. യുഎഇയില്‍ ഷിപ്പിംഗ് കോഓര്‍ഡിനേറ്ററായി ജോലി നോക്കുകയാണ് ശ്രീരാജ്. ഞായറാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ശ്രീരാജ് വിജയിയായത്. ഒന്‍പതു വര്‍ഷമായി യുഎഇയില്‍ ജോലി നോക്കുന്ന ശ്രീരാജ് ബിഗ് ടിക്കറ്റ് സ്ഥിരം വാങ്ങാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഭാഗ്യം തേടിയെത്തുന്നത്. 44698 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ശ്രീരാജ് സമ്മാനാര്‍ഹനായത്. മാസം 6000 ദിര്‍ഹം ശമ്പളത്തിനാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. സമ്മാനത്തുകയില്‍ നിന്ന് നാട്ടിലെ വീടിന്റെ ലോണ്‍ അടച്ചുതീര്‍ക്കുകയാണ് പ്രഥമലക്ഷ്യമെന്ന് ശ്രീരാജ് പറഞ്ഞു. സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള താന്‍ അവസാനത്തെ ടിക്കറ്റ് എന്ന് കരുതിയാണ് ഈ ടിക്കറ്റ് എടുത്തത്. എന്തായാലും ഇത് താന്‍ അവസാനമായി വാങ്ങിയ ടിക്കറ്റ് ആയിരിക്കുമെന്നും ശ്രീരാജ് പറയുന്നു. അശ്വതിയാണ് ശ്രീരാജിന്റെ ഭാര്യ. അശ്വതിയും അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി നോക്കി വരികയാണ്.

 
Other News in this category

 
 




 
Close Window