Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.82 INR  1 EURO=76.78 INR
ukmalayalampathram.com
Wed 18th Oct 2017
 
 
സിനിമ
  Add your Comment comment
ലാല്‍ ജോസിന്റെ കണ്ടെത്തല്‍ തെറ്റിയില്ല, വിനായകന്‍ താരമാണ്; ഇതാ സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരിക്കുന്നു
reporter

സംവിധായകന്‍ ലാല്‍ ജോസാണ് വിനായകന്‍ എന്ന പുരുഷന്റെ ശരീര ഭാഷയിലെ നടനെ കണ്ടെത്തിയത്. മാന്ത്രികം എന്ന സിനിമയ്ക്കു വേണ്ടിയൊരു വില്ലന്‍ കഥാപാത്രത്തെ തേടുന്ന സമയത്തായിരുന്നു അത്. അവിടെ നിന്നു വിനായകന്‍ ഒരു നടനിലേക്കു യാത്ര ചെയ്തത് വളരെ പതുക്കെയായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഇപ്പോള്‍ അഭിനയിച്ചു. ( ഇക്കാര്യങ്ങളെല്ലാം മനോരമ ട്രാവലര്‍ എന്ന മാസികയില്‍ അടുത്തിടെ ലാല്‍ ജോസ് എഴുതിയിട്ടുണ്ട്). കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ വിനായകന്‍ ഇതാ സംസ്ഥാനത്തെ ഏറ്റവും മികച്ച നടന്‍ എന്ന പുരസ്‌കാരം ഏറ്റു വാങ്ങാന്‍ പോകുന്നു. ഇനി അവാര്‍ഡിന്റെ വിശദാംശങ്ങളിലേക്ക്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിനായകന്‍ മികച്ച നടനായി. രജിഷ വിജയന്‍ മികച്ച നടിയായി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനമാണ് രജിഷയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് മികച്ച ചിത്രം. രാജ്യാന്തര ചലച്ചിത്ര മേളയിലും മാന്‍ഹോള്‍ പുരസ്‌കാരം നേടിയിരുന്നു. വിധുവിന് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം. സൂപ്പര്‍താരം മോഹന്‍ലാലിനോട് ഏറ്റുമുട്ടിയാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് കാവ്യ, റിമ കല്ലിങ്കല്‍ എന്നിവരോട് മത്സരിച്ചാണ് രജിഷ ആദ്യ ചിത്രത്തിന് തന്നെ പുരസ്‌കാരം നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കാവ്യയെ പരിഗണിച്ചത്. കാട് പുക്കുന്ന നേരം എന്ന ചിത്രത്തിലെ പ്രകടനത്തിന് റിമയും പരിഗണിക്കപ്പെട്ടു. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് നടന്‍ മണികണ്ഠന്‍ ആചാരിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചു. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. . മികച്ച കഥ സലീം കുമാര്‍ (കറുത്ത ജൂതന്‍) മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം). മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലൂടെ എം.ജെ രാധാകൃഷ്ണന്‍ നേടി.

 
Other News in this category

 
 




 
Close Window