Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.26 INR  1 EURO=70.09 INR
ukmalayalampathram.com
Sun 30th Apr 2017
 
 
സിനിമ
  Add your Comment comment
സംസ്ഥാന സിനിമാ അവാര്‍ഡ് : നടന്‍ വിനായകന്‍, നടി രജീഷ, വിധു വിന്‍സെന്റ് മികച്ച സംവിധായിക
reporter
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെയാണ് വിനായകന്‍ മികച്ച നടനായത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനാണ് രജിഷയ്ക്ക് പുരസ്‌കാരം. മാന്‍ഹോള്‍ മികച്ച ചിത്രമായും ഈ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയായും തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഛായാഗ്രാഹകനും സംവിധായകനുമായ എ കെ ബീര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

ഒറ്റയാള്‍ പാതയാണ് മികച്ച രണ്ടാമത്തെ ചിത്രം. സന്തോഷ് ബാബു സേനന്‍, സതീഷ് ബാബു സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കിയത്. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ ആദ്യമായി നൂറുകോടി കളക്ഷന്‍ നേടിയ പുലിമുരുകന്‍ എന്ന ചിത്രത്തിന് അവാര്‍ഡ് ഒന്നും ലഭിച്ചിട്ടില്ല. സിനിമ മന്ത്രി എ.കെ.ബാലന്‍ തിരുവനന്തപുരത്താണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

കിസ്മത്ത് ഒരുക്കിയ ഷാനവാസ് കെ.ബാവക്കുട്ടിയാണ് മികച്ച നവാഗത സംവിധായകന്‍. കമ്മിട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠന്‍ ആചാരിയെ മികച്ച സ്വഭാവ നടനായും ഒലപ്പീപ്പിയിലെ അഭിനയത്തിന് കാഞ്ചനയെ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുത്തു. കാംബോജിയിലെ ഗാനരചന നിര്‍വഹിച്ച ഒ.എന്‍.വി.കുറുപ്പാണ് മികച്ച ഗാനരചയിതാവ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ എം.ജയചന്ദ്രന്‍ മികച്ച സംഗീയ സംവിധായകനുമായി

കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് കഥയൊരുക്കിയ സലിംകുമാര്‍ മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലെ മനോഹര ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത എം.ജെ.രാധാകൃഷ്ണന്‍ മികച്ച ഛായാഗ്രാഹകനായി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ദിലീഷ് പോത്തന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

കോലു മിഠായി മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റെഫി സേവ്യര്‍ മികച്ച വസ്ത്രാലങ്കാരം (ഗപ്പി), എന്‍.ജി.റോഷന്‍ മികച്ച മേക്കപ്പ് (നവല്‍ എന്ന ജുവല്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഗപ്പിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ വിഷ്ണു വിജയും പുരസ്‌കാരം നേടി. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലെ ശബ്ദമിശ്രണം പ്രമോദ് തോമസിനെയും അവാര്‍ഡിന് അര്‍ഹനാക്കി. സൂരജ് സന്തോഷ് മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും ചിത്ര മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

മറ്റ് പുരസ്‌കാരങ്ങള്‍

നൃത്തസംവിധായകന്‍ വിനീത് (കാംബോജി)

ബാലതാരം (ആണ്‍) ചേതന്‍ ജയലാല്‍ (ഗപ്പി)

ബാലതാരം (പെണ്‍) അബനി ആനന്ദ് (കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ)

മികച്ച സിനിമ ഗ്രന്ഥം സിനിമ മുതല്‍ സിനിമ വരെ (അജു കെ.നാരായണന്‍, ഷെറി ജേക്കബ്)

മികച്ച സിനിമ ലേഖനം വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍
 
Other News in this category

 
 




 
Close Window