Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.97 INR  1 EURO=76.39 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീ-യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിച്ചു: പോലീസുകാര്‍ ഈ തോന്നിവാസം നോക്കി നിന്നു
reporter

കൊച്ചി മറൈന്‍ഡ്രൈവറില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കും കുടുംബാങ്ങള്‍ക്കും നേര്‍ക്ക് ശിവസേനാ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം. ഒന്നിച്ചിരുന്നവരെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട് അടിച്ചു. മറൈന്‍ ഡ്രൈവ് ശുദ്ധീകരിക്കുക, ലൈംഗിക അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിവസേനയുടെ കൊച്ചി യൂണിറ്റ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനത്തിന് പോലീസിന്റെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ പ്രവര്‍ത്തകര്‍ യുവതീ യുവാക്കളെയും കുടുംബങ്ങളെയും ആക്രമിക്കുകയായിരുന്നു. മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. പ്രകടനമായെത്തിയ ശിവസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. ലോകം വനിതാദിനം ആചരിക്കുന്ന ദിവസമാണ് വനിതകള്‍ക്കെതിരെ ആക്രണണം നടന്നത്. വോക്ക് വേയില്‍ ഇരിക്കുന്ന ആളുകളെ തെരെഞ്ഞുപിടിച്ചായിരുന്നു ചൂരലടിയും ഭീഷണിയും. 'ഓടടാ'എന്നാക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തശേഷമായിരുന്നു അടി. അടി കൊണ്ട് ഓടുന്നവരോട് 'മേലില്‍ ഇവിടെ കണ്ട് പോകരുത്' എന്ന ഭീഷണിയും മുഴക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ആക്രമണം. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയത്. പൊലീസ് നോക്കി നില്‍ക്കെയാണ് ശിവസേനയുടെ അഴിഞ്ഞാട്ടം. ചൂരലിന് അടി കിട്ടിയവരില്‍ ദമ്പതികളും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശിവസേനയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍.

 
Other News in this category

 
 




 
Close Window