Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഫാ. റോബിന്‍ വടക്കുഞ്ചേരി എന്ന ബാലികാ പീഡകന്റെ രൂപതയിലെ കെസിവൈഎം ഭാരവാഹിയെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റ് ചെയ്തു
reporter

ഫാ. റോബിന്‍ വടക്കുഞ്ചേരി എന്ന ബാലികാ പീഡകനായ പുരോഹിതന്റെ രൂപതയില്‍ നിന്ന് മറ്റൊരു പീഡനക്കേസ്. മാനന്തവാടി രൂപതാ കെസിവൈഎം ഭാരവാഹിയാണു പ്രതി. സിജോ ജോര്‍ജ് എന്നാണു പ്രതിയുടെ പേര്. പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടിയെ സംഘടനയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ചായിരുന്നു തുടക്കം. പിന്നിട് ഇരുവരും അടുപ്പത്തിലാകുകയും പ്രേമം മുതലെടുത്ത് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. മാനന്തവാടി രൂപതാ കെസിവൈഎം ഭാരവാഹി സിജോ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടി ഡിസംബര്‍ 28 നാണ് പ്രസവിച്ചത്. ഇതിന് ശേഷം പ്രതി കുഞ്ഞിനെ കോഴിക്കോട് അനാഥാലയത്തിലെത്തിക്കുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടിയെ സംഘടനയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ചായിരുന്നു തുടക്കം. പിന്നിട് ഇരുവരും അടുപ്പത്തിലാകുകയും പ്രേമം മുതലെടുത്ത് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പ്രസവവിവരം നാട്ടകാരില്‍ നിന്നും മറച്ചു വെയ്ക്കുന്നതിനായി കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28ന് പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു. പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് നവജാത ശിശുവിനെ കോഴിക്കോടുള്ള കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പീഡനവിവരം മറച്ചു വെച്ചത്. പക്ഷേ സിജോയുടെ കുടുംബം വിവഹത്തിന് സമ്മതിച്ചില്ല. ഇതോടെ സിജോ ആത്മഹത്യയ്ക്കു ശ്രമിക്കുകയും വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടുകയുമായിരുന്നു.

 
Other News in this category

 
 




 
Close Window