Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
കായികം
  Add your Comment comment
അനുരാഗ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ നിരുപാധിക മാപ്പ് അപേക്ഷിച്ചു
reporter
കള്ള സത്യവാങ്മൂലം നല്‍കിയതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന ബി.സി.സി.ഐ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ അനുരാഗ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ നിരുപാധിക മാപ്പ് അപേക്ഷിച്ചു.
ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാതിരിക്കാനാണ് കള്ള സത്യവാങമൂലം നല്‍കിയത്.


കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ ഠാക്കൂര്‍, സത്യവാങ്മൂലം നല്‍കാനിടയായ സാഹചര്യം വ്യക്തമാക്കി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.


തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ താന്‍ മനഃപൂര്‍വം ശ്രമിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. കേസ് ഏപ്രില്‍ 17ലേക്ക് മാറ്റിയ കോടതി, അന്ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഠാക്കൂറിന് ഇളവ് നല്‍കി.
 
Other News in this category

 
 




 
Close Window