Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
ചിലപ്പോള്‍ കൊഞ്ചാറുണ്ട്. എന്തിനുമുള്ള സ്‌പെയ്‌സും ഡാഡി കൊടുക്കാറുണ്ട്. അല്ലാതെ അമ്മയാണ്, പ്രായമായി എന്നുള്ള വിലക്കുകള്‍ ഒന്നിനും വച്ചിട്ടില്ല. അവരുടെ പ്രണയം എന്നെ ഇന്‍സ്‌പെയര്‍ ചെയ്യാറുണ്ട്.
reporter
സാധാരണ നമ്മള്‍ പറയും ഒരാളുമായി പ്രണയത്തിലാണ് എന്നൊക്കെ. പക്ഷെ എന്തിനോടും പ്രണയം തോന്നാം. കൊച്ചുകുഞ്ഞുങ്ങള്‍ക്കുവരെ പ്രണയമുണ്ട്. അത് പക്ഷെ പ്രിയപ്പെട്ട കളിപ്പാട്ടത്തോടോ ചിലപ്പോള്‍ അമ്മയോടോ ഒക്കെയാകാം. ചില
പ്രണയത്തില്‍ രണ്ടു പേര്‍ ഒന്നാകുന്നുവെങ്കിലും പരസ്പ്പരം ഇടംകൊടുക്കണം. കൂടെയുള്ളത് ഒരു ലൈഫ് പാര്‍ട്ണര്‍ മാത്രമാണ്. അവരെ നമ്മുടെ ഇഷ്ടത്തിനു വേണ്ടി പൈസ കൊടുത്ത് വാങ്ങുകയല്ല. എന്റെ പെര്‍മിഷന്‍ ഇല്ലാതെ ഒന്നും ചെയ്യരുത്. എന്നോട് എല്ലാം പറയണം എന്നിങ്ങനെയുള്ള വാശികള്‍ പങ്കാളിയെ ശ്വാസം മുട്ടിയ്ക്കും. പ്രത്യേകിച്ചും ഇന്ന് സ്ത്രീകള്‍സ്വയംപര്യാപ്തതയുള്ളവരാണ്.. ശാരീരികമായ കരുത്തില്‍ മാത്രം ചിലപ്പോള്‍ വീക്ക് ആയിരിയ്ക്കും. ജോലിയിലും പഠിപ്പിലുമെല്ലാം സ്ത്രീകള്‍ തുല്യരാണ്.. സ്‌പേസും ഈക്വല്‍ ആകണം. അവള്‍ കാമുകിയോ അവന്‍ കാമുകനോ മാത്രമല്ല. പരസ്പ്പരം ട്രസ്റ്റ് വേണം.ചതിയ്ക്കരുത്.

വളരുന്തോറും പ്രണയങ്ങള്‍ ഇങ്ങനെ മാറിക്കൊണ്ടിരിയ്ക്കും. അങ്ങനെ ഫിക്‌സഡ് ആയി ഒരാളോട് മാത്രം തോന്നേണ്ടുന്ന ഒന്നല്ല പ്രണയം.

വളരെ വ്യത്യസ്തമാണ് രണ്ടും. ഫ്രണ്ട്‌സ് എന്ന് പറയുമ്പോള്‍ നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ എക്‌സ്പ്രസ് ചെയ്യാം. ലവ് ആകുമ്പോള്‍ കുറച്ചു ഫോര്‍മല്‍ ആകും. സത്യസന്ധമായി സ്വയം എക്‌സ്‌പ്രെസ്സ് ചെയ്യുമ്പോള്‍ നെഗറ്റീവും കാണുമല്ലോ. അപ്പോള്‍ പ്രണയം നഷ്ടപ്പെടുമോ എന്ന പേടി കൊണ്ട് പ്രണയത്തില്‍ ഫോര്‍മല്‍ ആകും. ഫ്രണ്ട്‌സ്അങ്ങനെയല്ല. സൗഹൃദം ചിലപ്പോള്‍ പ്രണയമാകാം. എല്ലാവര്‍ക്കും അങ്ങനെയല്ല. പക്ഷെ ചാന്‍സ് കൂടുതലാണ്. ഇന്നത്തെക്കാലത്ത് മിക്കവര്‍ക്കും ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. ചില ഫ്രണ്ട്‌സ് ഭക്ഷണം കഴിയ്ക്കാന്‍ പുറത്ത് പോകാനൊക്കെ നല്ല കംപനിയായിരിയ്ക്കും. അവരേ ചിലപ്പോള്‍ സിനിമയ്ക്ക് കൂട്ടാന്‍ പറ്റില്ല. ചിലരുമായി ആഴമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിയ്ക്കാം എത്ര നേരം വേണമെങ്കിലും. പക്ഷെ ലൈറ്റ് മൊമന്റ്‌സ് അവര്‍ക്ക് ചിലപ്പോള്‍ പറ്റില്ല. ഇത് എല്ലാം കൂടെ ഉള്ള ഫ്രണ്ട്‌സ് ഉണ്ടാകും. അവരോടൊത്ത് സമയം പോലും പോകുന്നത് അറിയാതെ മണിക്കൂറുകള്‍ ചിലവഴിയ്ക്കാം. അത്തരം ഫ്രണ്ട്‌സ് വേണം. എനിയ്ക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. പ്രണയവുമായി മിക്‌സ് ചെയ്യാതെ തന്നെ അതൊക്കെ മുന്നോട്ട് കൊണ്ട്‌പോകാന്‍ പറ്റും.

എന്റെ ഡാഡിയും മമ്മിയും. രണ്ടുപേരും വളരെ ഡിഫറന്റ് ആണ്. അമ്മ ഒരു വില്ലേജ് ഗേള്‍ ആണ്. ഡാഡി ഭയങ്കര എജ്യുക്കേറ്റഡ്, സ്‌റൈലിഷ് ആളാണ്. ഡാഡിയ്ക്ക് വേണമെങ്കില്‍ സ്‌റൈലിഷ് ആയ പെണ്ണിനെ പാര്‍ട്ണര്‍ ആക്കാമായിരുന്നു. പക്ഷെ മമ്മിയിലെ ഇന്നസെന്‍സ് ആണ് ഡാഡിയ്ക്ക് ഇഷ്ടമായത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ സ്‌നേഹിച്ച് കൊണ്ടിരിയ്ക്കുന്നു. ഞങ്ങളുട മുന്നില്‍ വച്ചു ഹഗ് ചെയ്യുകയും മമ്മിയ്ക്ക് വേണ്ടി ഡാഡി പാട്ട് പാടുകയും ഒക്കെ ചെയ്യും.. മമ്മിയ്ക്ക് ഒരു സ്വകാര്യ അഹങ്കാരമാണ് ഡാഡിയുടെ പ്രണയം. ഡാഡിയുടെ കൊഞ്ചിയ്ക്കല്‍ കാരണം ഞങ്ങളിലും കുഞ്ഞാണ് ചിലപ്പോള്‍ മമ്മി.. മമ്മി മച്വര്‍ ആയിരിയ്ക്കാറുണ്ട്.
 
Other News in this category

 
 




 
Close Window