Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എക്‌സിറ്റ് പോള്‍
reporter
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ ബിജെപിക്കു തിരിച്ചടി. മൂന്നാം സ്ഥാനത്തേക്ക് ബിജെപി പിന്‍തള്ളപ്പെടുമെന്നാണ് പ്രവചനം. നോട്ട് അസാധുവാക്കി പ്രതിപക്ഷങ്ങളെ കുരുക്കിലാക്കാന്‍ ശ്രമിച്ചത് വെറുതെയാകുമോ എന്നു പറയാന്‍ കാത്തിരിക്കുകയാണ് വടക്കേന്ത്യയിലെ ജനം. ശക്തമായ മത്സരം നടന്ന ഉത്തര്‍പ്രദേശില്‍ ആര്‍ക്കൂം ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളുടെയും പ്രവചനം. ബിജെപി കൂടുതല്‍ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എസ്പി, കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തും ബിഎസ്പി മൂന്നാം എത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. പഞ്ചാബില്‍ അകാലിദള്‍ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് പ്രവചനം. നവജ്യോത് സിങ് സിദ്ദുവിനെ ഒപ്പം കൂട്ടിയ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്നും ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയാകുമെന്നും വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

ഉത്തര്‍പ്രദേശ്: ഇന്ത്യാ ന്യൂസ്: ആക്‌സിസ്: ബിജെപി 185 എസ്പികോണ്‍ 120 ബിഎസ്പി 90 മറ്റുള്ളവര്‍ 8

ഇന്ത്യാ ന്യൂസ് :എംആര്‍സി ബിജെപി 185 എസ്പി കോണ്‍ 120 ബിഎസ്പി 90

ടൈംസ് നൗ: വിഎംആര്‍ ബിജെപി 190210 എസ്പി കോണ്‍ 110130 ബിഎസ്പി 5724
 
Other News in this category

 
 




 
Close Window