Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.85 INR  1 EURO=73.39 INR
ukmalayalampathram.com
Thu 29th Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ന് കുറച്ചു പേര്‍ പരസ്യമായി ചുംബിച്ചു: ഫാ. റോബിന്റെ ബാലികാ പീഡനം, നടിയെ തട്ടിക്കൊണ്ടു പോയ കേസ് - രണ്ടും വാര്‍ത്തകളില്‍ നിന്നു മുങ്ങി
reporter

കൊച്ചി മറൈന്‍ ഡ്രൈവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ചുംബിച്ച് പ്രതിഷേധിച്ചു. വസ്ത്രത്തില്‍ പിടിച്ചു വലിച്ചതിന് മുണ്ടു പൊക്കി പ്രതിവിധി കണ്ടെത്തിയ പോലെയായി സംഭവങ്ങള്‍. മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന രണ്ടു വാര്‍ത്തകള്‍ വെള്ളത്തിലായി. നടിയെ തട്ടിക്കൊണ്ടു പോയ കേസ്, വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് - രണ്ടും ഫലത്തില്‍ വാര്‍ത്തകളില്‍ നിന്നു മാഞ്ഞു. ശിവസേനക്കാരാണ് മറൈന്‍ ഡ്രൈവില്‍ യുവതി-യുവാക്കളെ തല്ലിയതെന്നു പറയപ്പെടുന്നു. അവര്‍ എന്തിനു വേണ്ടി പെട്ടന്നൊരു ആക്രമണം നടത്തി? കേസുകളുടെ പൊല്ലാപ്പില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു തട്ടിക്കൂട്ട് ആസൂത്രണം ആര്‍ക്കു വേണ്ടിയായിരുന്നു? നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം എവിടെയെത്തി? ആരാണ് നടിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ കൊടുത്തത് ? ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് നേരിന്റെ നേര്‍ വഴി തെളിയുമെന്നു പ്രതീക്ഷിക്കുന്നവരാണ് കേരളത്തിലെ ജനം. സമൂഹ മാധ്യമങ്ങളിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെയായിരുന്നു ആഹ്വാനം. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം മറൈന്‍ ഡ്രൈവില്‍ എത്തി. കിസ് ഓഫ് ലവിനെ കൂടാതെ എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ആഹ്വാനം ചെയ്ത 'സ്‌നേഹ ഇരിപ്പു സമര'വും കെ.എസ്.യു പ്രവര്‍ത്തകരുടെ 'സദാചാര ചൂരല്‍ സമര'വും പുരോഗമിച്ചു. ഒടുവില്‍ എല്ലാവരും സ്വന്തം സമരങ്ങളുമായി പിരിഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. വാര്‍ത്തകളില്‍ നിന്ന് മറ്റു പ്രധാനപ്പെട്ട വാര്‍ത്തകളെല്ലാം മാഞ്ഞു എന്നതു മാത്രമാണ് ഫലത്തില്‍ സംഭവിച്ച കാര്യം. ഇന്നലെ വൈകുന്നേരമായിരുന്നു മറൈന്‍ ഡ്രൈവില്‍ സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടത്തില്‍ കുടയ്ക്കുള്ളില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കു നേരെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍വടി പ്രയോഗം നടത്തിയത്. ബാനറുകളും മുദ്രാവാക്യങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ 'പോടാ... പോടീ...' എന്ന് വിളിച്ചുകൊണ്ട് ചൂരല്‍ കാട്ടി വിരട്ടി ഓടിക്കുകയായിരുന്നു. സദാചാര ഗുണ്ടകളുടെ ഈ പ്രകടനം നടക്കേ പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window