Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.82 INR  1 EURO=76.78 INR
ukmalayalampathram.com
Wed 18th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വാഗമണില്‍ ഭരണത്തിന്റെ മറവില്‍ സിപിഎമ്മും സിപിഐയും ഭൂമി പിടിച്ചെടുക്കുന്നു
Reporter

തൊടുപുഴ: ഭരണത്തിന്റെ മറവില്‍ ഭൂമി പിടിച്ചെടുക്കാന്‍ സി.പി.ഐ, സി.പി.എം. മല്‍സരം. വാഗമണ്ണില്‍ ബസ് സ്റ്റാന്‍ഡിനെന്ന പേരില്‍ സി.പി.ഐയും യുവജന സംഘടനയായ എ.ഐ.വൈ.എഫും ചേര്‍ന്നു മൂന്നര ഏക്കറോളം എസ്‌റ്റേറ്റ് ഭൂമി പിടിച്ചെടുത്തു കൊടികുത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസിനുവേണ്ടി സി.പി.എം. പിടിച്ചെടുത്തത് 20 സെന്റ്. എം.എം.ജെ എസ്‌റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇരു പാര്‍ട്ടികളും പിടിച്ചെടുത്തത്. 

കഴിഞ്ഞ ദിവസമാണ് സി.പി.ഐ, എ.ഐ.വൈ.എഫ്. നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഭൂമി പിടിച്ചെടുക്കലിനു തുടക്കമിട്ടത്. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവര്‍ത്തകര്‍ ഭൂമി വളഞ്ഞ് കൊടികുത്തി. വാഗമണ്ണില്‍ ബസ്‌സ്റ്റാന്‍ഡിനാണ് സ്ഥലം പിടിച്ചെടുത്തതെന്നാണ് അവകാശവാദം. സമരത്തിന്റെ ഭാഗമായി കൊടി നാട്ടിയതാണന്നും സ്ഥലം സ്റ്റാന്‍ഡിനായി ഏറ്റെടുക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സി.പി.ഐ. ജില്ലാ നേതാവ് പറഞ്ഞു. 

ഇതിനു പിന്നാലെയാണ് സി.പി.എമ്മും സ്ഥലം പിടിച്ചെടുത്തത്. എന്നാല്‍, ആരുടെയും സ്ഥലം പിടിച്ചെടുത്തിട്ടില്ലെന്നും പാര്‍ട്ടി ഓഫീസിനായി കുമാരന്‍ എന്നയാളുടെ പേരിലുള്ള സ്ഥലം വാങ്ങാന്‍ പോയതാണെന്നും ഇത് എസ്‌റ്റേറ്റ് വക സ്ഥലം പിടിച്ചെടുക്കാനുള്ള നീക്കമായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍, ഉന്നത നേതാക്കള്‍ ഇടപെട്ടതോടെയാണ് ഈ മലക്കംമറിച്ചിലെന്നാണ് അടക്കംപറച്ചില്‍. 

ഭൂമി വാങ്ങാനാണ് പോയതെങ്കില്‍ അളന്നുതിരിച്ച് ഉടമസ്ഥാവകാശം ബോധ്യപ്പെട്ടശേഷം വാങ്ങിയാല്‍ മതിയെന്നായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദേശം.

 
Other News in this category

 
 




 
Close Window