Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
സിനിമ
  Add your Comment comment
നിശ്ചയം കഴിഞ്ഞു: വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നു ഭാവന
reporter
വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം ഭാവന. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നെന്നും തന്റെ കൂട്ടുകാരെ പോലും ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്നും നടി പറഞ്ഞു. ചടങ്ങുകള്‍ വാര്‍ത്തയാകാതിരിക്കാനായിരുന്നു രഹസ്യമാക്കി വച്ചതെന്നും താരം. വ്യക്തമാക്കി.

കല്ല്യാണം എല്ലാവരെയും അറിയിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വാര്‍ത്ത പുറത്താവുകയായിരുന്നു. നവീനുമായി അഞ്ചു വര്‍ഷത്തെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യ കന്നട ചിത്രം നിര്‍മ്മിച്ചത് നവീനായിരുന്നു. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടായത്ഭാവന പറഞ്ഞു.
മഞ്ജു വാര്യര്‍ ഏതാനും പേര്‍ മാത്രമാണ് വ്യാഴാഴ്ച ഭാവനയുടെ വീട്ടില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. കന്നഡ ആചാരപ്രകാരമായിരുന്നു ചടങ്ങ്.

വിവാഹ നിശ്ചയം കഴിഞ്ഞ ഭാവനയ്ക്കും നവീനും സിനിമാലോകം ആശംസ നേര്‍ന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, മിയ, ടെലിവിഷന്‍ അവതാരകനായ ആദില്‍ ഇബ്രാഹിം, എഴുത്തുകാരി ദീപാ നിഷാന്ത് തുടങ്ങിയവര്‍ ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലും പൃഥ്വിരാജും ആശംസകള്‍ നേര്‍ന്നത്. വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് മിയ ആശംസയറിയിച്ചത്. ഭാവനയുടെ വരന്‍ മാസ്സാണല്ലേ എന്നാണ് ആദില്‍ ചോദിക്കുന്നത്. ആസിഫലിയും ഇരുവര്‍ക്കും ആശംസകള്‍ കുറിച്ചു.
ഹണീ ബീ 2 ആണ് ഭാവനയുടേതായി പുറത്തിറങ്ങുവാന്‍ പോകുന്ന ചിത്രം. പൃഥിരാജിന്റെ ചിത്രം ആദത്തിലും നായിക കഥാപാത്രമാണ് ഭാവന കൈകാര്യം ചെയ്യുന്നത്. മലയാളത്തില്‍ തരംഗമായ ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായിക.
 
Other News in this category

 
 




 
Close Window