Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
സിനിമ
  Add your Comment comment
സണ്ണി ലിയോണിനെ കളിയാക്കി : രാംഗോപാല്‍ വര്‍മയ്ക്കു മാപ്പു പറയേണ്ടി വന്നു
reporter
രാം ഗോപാല്‍ വര്‍മ തനിക്കു നേരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി നടി സണ്ണി ലിയോണ്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ആയിരുന്നു ആയിരുന്നു സണ്ണിയുടെ പ്രതികരണം.
'ഇന്നത്തെ വാര്‍ത്തകളെല്ലാം ഞാന്‍ വായിച്ചു. എല്ലാവരും ഒരുമിച്ച് ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ മാറ്റം സാധ്യമാകൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കൂ' ഇത്രയുമാണ് വീഡിയോ.
രാം ഗോപാല്‍ വര്‍മയുടെ പേര് പരാമര്‍ശിക്കാതെയാണ് സണ്ണിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലും ഇതേ സന്ദേശം തന്നെ സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും സണ്ണി ലിയോണിനെ പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കാന്‍ കഴിയട്ടെ എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. പരാമര്‍ശം വിവാദമാവുകയും ആര്‍ ജി വിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
തന്റെ ട്വീറ്റിലൂടെ ആരെയെങ്കിലും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അത്തരത്തില്‍ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ താന്‍ അതില്‍ ഖേദിക്കുന്നെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.
 
Other News in this category

 
 




 
Close Window