Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കുട്ടി മോഷ്ടാക്കള്‍ പിടിയില്‍, കവര്‍ന്നത് ഏഴു വാഹനങ്ങള്‍
reporter

 കോട്ടയം: ഒന്‍പതാം ക്ലാസുകാരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കുട്ടിമോഷണസംഘത്തെ പാലാ പോലീസ് പിടികൂടി. മൂന്ന് മാസം കൊണ്ട് കുട്ടി മോഷണ സംഘം കവര്‍ന്നത് കാറുകള്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങളാണ്. രേഖകള്‍ ഇല്ലാത്തതിനാല്‍ വാഹനം വില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇതില്‍ കറങ്ങി നടക്കുകയായിരുന്നു ഇവരുടെ പ്രധാന വിനോദം. മാരുതി വാനും കാറും ബൈക്കുകളും സ്‌കൂട്ടറുകളുമാണ് പാലാ, തൊടുപുഴ, കുറവിലങ്ങാട് ,കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ നിന്നായി കുട്ടി സംഘം മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ആരും വാങ്ങുവാന്‍ തയ്യാറായില്ല. കുട്ടി മോഷ്ടാക്കള്‍ വാഹനങ്ങള്‍ മുത്തോലി ടെക്‌നിക്കല്‍ സ്‌കൂളിന് സമീപമുള്ള കുറ്റിക്കാടിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. സംഘാീഗങ്ങള്‍ ആവശ്യമുള്ളപ്പോള്‍ ഇവിടെയെത്തി വാഹനങ്ങള്‍ എടുത്തുകൊണ്ടുപോവുകയായാണ് പതിവ്. താക്കോല്‍ സഹിതം വഴിയരുകില്‍ വച്ചിരിക്കുന്ന വാഹനങ്ങളാണ് സംഘം മോഷ്ടിച്ചത്.തുടര്‍ന്ന് ഈ വാഹനങ്ങളില്‍ കറങ്ങി നടന്ന് ചെറിയ തോതിലുള്ള മോഷണങ്ങളും കുട്ടി മോഷ്ടാക്കള്‍ നടത്തിയിരുന്നു. 

കഴിഞ്ഞ ദിവസം പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയുടെ വീട്ടിലെ ബൈക്കും സംഘം മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് പഴയ വാഹന വില്പന നടത്തുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഡി.വൈ.എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടിക്കൂടിയത്.


 

 
Other News in this category

 
 




 
Close Window