Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രിയുടേത് ഉള്‍പ്പടെ 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു; ഗുരുതര ആരോപണവുമായി അനില്‍ അക്കര എംഎല്‍എ
REPORTER

 

തിരുവനന്തപുരം: നിയമസഭയില്‍ ഗുരുതര ആരോപണവുമായി അനില്‍ അക്കര എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് എംഎല്‍എ ഉയര്‍ത്തിയ പരാതി. ഇത്തരത്തില്‍ 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് അനില്‍ അക്കര ആരോപണം ഉന്നയിച്ചത്. സിപിഎം നേതാക്കള്‍ക്കുപോലും ഫോണ്‍ ചോര്‍ത്തലില്‍നിന്ന് രക്ഷയില്ല. ഇക്കാര്യത്തില്‍ ബിഎസ്എന്‍എല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനില്‍ അക്കര ആരോപിച്ചു.

ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അതേസമയം, ആരാണ് ഇതിനു പിന്നില്‍ എന്ന കാര്യം അനില്‍ അക്കര വ്യക്തമാക്കിയില്ല.

ഫോണ്‍ ചോര്‍ത്തുന്നത് ബിഎസ്എന്‍എല്‍ ആണോ, പോലീസ് ആണോ, കേന്ദ്ര ഏജന്‍സികള്‍ ഏതെങ്കിലും ആണോ എന്നും സൂചനയില്ല. ഭരണപ്രതിപക്ഷത്തുള്ള 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നുമാത്രമാണ് ആരോപണം

 
Other News in this category

 
 




 
Close Window