Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
കരുത്തുറ്റ പാസ്‌പോര്‍ട്ട് സ്വീഡന്റേത്, യുകെ പതിനാറാം സ്ഥാനത്ത്
reporter

ലണ്ടന്‍: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് എന്ന നേട്ടം സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡന്‍ സ്വന്തമാക്കി. നോമണ്ട് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണ് സ്വീഡിഷ് പാസ്‌പോര്‍ട്ട് നേട്ടം സ്വന്തമാക്കിയത്. വീസ ഫ്രീ യാത്ര, നികുതി, വ്യക്തത, ഇരട്ടപൗരത്വം, സ്വതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് നിശ്ചയിച്ചത്. സ്വീഡിഷ് പാസ്‌പോര്‍ട്ട് സ്വന്തമായവര്‍ക്ക് വിസ കൂടാതെ 176 രാജ്യങ്ങളിലേക്കു യാത്രചെയ്യാന്‍ കഴിയും. 

ബെല്‍ജിയത്തിന്റെ പാസ്‌പോര്‍ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇറ്റലി മൂന്നാമതും സ്‌പെയ്ന്‍, അയര്‍ലണ്ട്, ഫിന്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ് തുടങ്ങിയ പാസ്‌പോര്‍ട്ടുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളും നേടി. യുകെ പതിനാറാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ അമെരിക്കയ്ക്ക് ആദ്യ മുപ്പതില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. 

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്‌ളിക്കിനും ജിബൂട്ടിക്കുമൊപ്പം 160-ാം സ്ഥാനത്താണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. വിസയില്ലാതെ 52 രാജ്യങ്ങളിലേക്കു മാത്രമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമായുള്ളവര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്നത്. പാക്കിസ്ഥാന്‍ പട്ടികയില്‍ 176-ാം സ്ഥാനത്താണ്. 

ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം. കുവൈറ്റ്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളുടെ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 
Other News in this category

 
 




 
Close Window