Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.57 INR  1 EURO=69.81 INR
ukmalayalampathram.com
Wed 29th Mar 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പരീക്കര്‍ ഇന്നു മുഖ്യമന്ത്രിയാകും; കോടതിയുടെ ഇടപെടല്‍ തേടി കോണ്‍ഗ്രസ്
REPORTER

പനജി: ഗോവ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിനു മുന്നോടിയായി മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിപദം രാജിവച്ചു. പ്രാദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഗോവയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മന്ത്രിസഭയുടെ വിശദാംശങ്ങള്‍ ചര്‍ച്ചയിലാണെന്ന് അദ്ദേഹം പനജിയില്‍ പറഞ്ഞു.

വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി. മൂന്ന് അംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) എന്നിവരുടെയും രണ്ടു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് 21 സീറ്റെന്ന കേവലഭൂരിപക്ഷം തികച്ചത്. 21 എം.എല്‍.എമാരുടെ പിന്തുണക്കത്ത് ഹാജരാക്കിയ പരീക്കറെ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. 40 അംഗ നിയമസഭയില്‍ 17 സീറ്റുമായി വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ ചിന്തകള്‍ക്കപ്പുറം ചടുലമായിരുന്നു ബി.ജെ.പിയുടെ നീക്കങ്ങള്‍. കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയാണു സംസ്ഥാനത്തു പാഞ്ഞെത്തി ചരടുവലിച്ചത്. പരീക്കറിനെ മാത്രമേ പിന്തുണയ്ക്കൂ എന്ന ചെറുപാര്‍ട്ടികളുടെ നിലപാട് അര്‍ധമനസോടെയെങ്കിലും പരീക്കറിനെ തിരിച്ചയയ്ക്കാന്‍ ബി.ജെ.പിയെ നിര്‍ബന്ധിതമാക്കുകയും ചെയ്തു.

ഗോവ മുഖ്യമന്ത്രിയായിരിക്കെയാണ് പരീക്കര്‍ക്ക് പ്രതിരോധമന്ത്രി സ്ഥാനത്തേക്കു മോഡിയുടെ വിളിയെത്തിയത്. ആ ചുമതലയില്‍ രണ്ടര വര്‍ഷം സത്യസന്ധമായും ആരോപണങ്ങള്‍ക്ക് അതീതനായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് പരീക്കര്‍ പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കും സേനാവിഭാഗങ്ങളുടെ അതിവേഗത്തിലുള്ള ആധുനികവല്‍കരണവും പരീക്കറിന് ഏറെ അഭിനന്ദനം നേടിക്കൊടുത്തു. 

പരീക്കറിനൊപ്പം എട്ട് മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എം.ജി.പി. എന്നീ പാര്‍ട്ടികള്‍ക്കു രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. രണ്ട് സ്വതന്ത്രര്‍മാരും മന്ത്രിയാകും. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ അടക്കം രണ്ട് മന്ത്രിമാരാകും ബി.ജെ.പിക്കുണ്ടാകുക. നാലു മന്ത്രിമാരെ പിന്നീട് നിശ്ചയിക്കുമെന്നു ബി.ജെ.പി. ഗോവാ ഘടകം അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കര്‍ അറിയിച്ചു.

മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് തടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ കോണ്‍ഗ്രസ് സമീപിച്ചു. കേസ് ഇന്നു പരിഗണിക്കും. പരീക്കറിനെ മുഖ്യമന്ത്രിയായി ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടി നിയമവിരുദ്ധമാണെന്നാണു കോണ്‍ഗ്രസ് വാദം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്. ഇന്നാണു പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 13 സീറ്റുകളാണു ലഭിച്ചത്. സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും സഹായത്തോടെയാണു പരീക്കര്‍ ഭൂരിപക്ഷം സംഘടിപ്പിച്ചത്. കോണ്‍ഗ്രസിന് 17 എം.എല്‍.എമരാണ് ഉള്ളത്.

 
Other News in this category

 
 




 
Close Window