Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
UK Special
  Add your Comment comment
മതചിഹ്നങ്ങള്‍ വിലക്കാന്‍ ഉടമയ്ക്ക് അധികാരമുണ്ട്: ഇയു കോടതി
reporter

ലക്‌സംബര്‍ഗ്: തൊഴിലാളികള്‍ മത ചിഹ്‌നങ്ങള്‍ ധരിക്കുന്നത് വിലക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതി. ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലെ രണ്ടു സ്ത്രീകള്‍ നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ജോലിസ്ഥലത്ത് ഉടമസ്ഥന്‍ നടപ്പാകുന്ന തീരുമാനങ്ങളില്‍ വിവേചനപരമായെന്തെങ്കിലും ഉണ്ടെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു. മതപരവും, താത്വികവും, രാഷ്ട്രീയവുമായ ചിഹ്‌നങ്ങള്‍ വിലക്കുന്നതില്‍ വിവേചനമില്ലെന്നും കോടതി നിരീക്ഷിച്ചു. ജോലി സ്ഥലത്ത് ശിരോവസ്ത്രം ഉപക്ഷേിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.

അഭയാര്‍ഥി കുടിയേറ്റം യൂറോപിനെയാകെ അലട്ടുകയും നെതര്‍ലാന്റ് തെരഞ്ഞെടുപ്പില്‍ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ വിധി. ജീവനക്കാര്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ കോടതിയുടെ ഉത്തരവ്. ബുര്‍ഖ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഉള്ള രണ്ടു യുവതികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുറമെ കാണാവുന്ന തരത്തിലുള്ള മതരാഷ്ട്രീയ ചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തൊഴില്‍ സ്ഥാപനങ്ങളുടെ നടപടി വിവേചനപരമല്ലെന്ന് കോടതി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതി ഉത്തരവിനെതിരെ മനുഷ്യാവകാശ സംഘടനകളും മതനേതാക്കളും രംഗത്ത്. കോടതിവിധി തൊഴില്‍മേഖലയില്‍നിന്ന് മുസ്ലിം സ്ത്രീകളെ പുറത്താക്കലാകുമെന്നാണു മനുഷ്യാവകാശ സംഘടനകളുടെ വാദം. മുസ്ലിം കുടിയേറ്റം പ്രധാന ചര്‍ച്ചാവിഷയമായി ഇന്നു നെതര്‍ലന്‍ഡ്സ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു യൂറോപ്യന്‍ കോടതിവിധി. അടുത്ത മാസം നടക്കുന്ന ഫ്രഞ്ച് തെരഞ്ഞെടുപ്പിലും കുടിയേറ്റം മുഖ്യവിഷയമാണ്. കോടതി വിധിയെ ഫ്രഞ്ച് യാഥാസ്ഥിതിക സ്ഥാനാര്‍ഥി ഫ്രാങ്കോ ഫിലന്‍ സ്വാഗതം ചെയ്തു.

 
Other News in this category

 
 




 
Close Window