Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
UK Special
  Add your Comment comment
ലോകത്തെ ഏറ്റവും മികച്ച നഗരം വിയന്ന, ലണ്ടന് 40ാം സ്ഥാനം
reporter

 ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യ മുപ്പതില്‍ പോലും ഇടംപിടിക്കാന്‍ യുകെ തലസ്ഥാനമായ ലണ്ടന് സാധിച്ചില്ല. 

ലോകത്തെ ഏറ്റവും മികച്ച നഗരമായി തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഓസ്ട്രിയയുടെ തലസ്ഥാനം വിയന്ന തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ 231 നഗരങ്ങളില്‍ കണ്‍സല്‍റ്റിങ് സ്ഥാപനമായ മെര്‍സര്‍ നടത്തിയ സര്‍വേയിലാണു ഡാന്യൂബ് നദീതീരത്തെ വിയന്ന ഒന്നാമതെത്തിയത്. 

സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്), ഓക്ലന്‍ഡ് (ന്യൂസീലന്‍ഡ്), മ്യൂണിക് (ജര്‍മനി), വാന്‍കൂവര്‍ (കാനഡ) എന്നീ നഗരങ്ങള്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ നേടി. രാഷ്ട്രീയസ്ഥിരത, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ക്രമസമാധാനനില, വിനോദം, ഗതാഗതം തുടങ്ങി വിവിധ കാര്യങ്ങളിലെ മികവു പരിഗണിച്ചാണ് ഉയര്‍ന്ന ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. 

ലണ്ടന് പട്ടികയില്‍ നാല്‍പ്പതാം സ്ഥാനമാണ് ലഭിച്ചത്. യുകെയില്‍ നിന്ന് ആറു നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. എഡിന്‍ബര്‍ഗ് (45), ഗ്ലാസ്‌ഗോ( 53), ബെര്‍മിങ്ഹാം (53), അബെര്‍ദീന്‍ (58), ബെല്‍ഫാസ്റ്റ് (66) എന്നിവയാണ് മറ്റു നഗരങ്ങള്‍. സാന്‍ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍, സിഡ്‌നി എന്നിവയെക്കാള്‍ മുന്‍പന്തിയില്‍ എത്താന്‍ ബെര്‍മിങ്ഹാമിന് സാധിച്ചു. പ്രേഗ്, റോം, ലോസ് ഏഞ്ജലസ്, ഹോങ്കോങ്, ദുബായ് എന്നിവയും അമ്പതില്‍ ഇടംപിടിച്ചില്ല. പട്ടികയില്‍ 25ാം സ്ഥാനം നേടിയ സിംഗപ്പൂരാണ് ഏഷ്യയില്‍ ഒന്നാമതെത്തിയ നഗരം. യുഎസില്‍നിന്ന് ഒന്നാമതെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ 29ാം സ്ഥാനം നേടി. യുദ്ധത്തില്‍ തകര്‍ന്ന ബഗ്ദാദ് ഏറ്റവും മോശം നഗരമായി വിലയിരുത്തപ്പെട്ടു.

 
Other News in this category

 
 




 
Close Window