Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രധാനമന്ത്രി പഠിച്ച കാലത്തെ രേഖകളൊന്നുമില്ലെന്ന് ഡല്‍ഹി സര്‍വകലാശാല
REPORTER

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദം വിജയിച്ചുവെന്ന് പറയുന്ന കാലയളവിലെ വിദ്യാര്‍ത്ഥികളുടെ രേഖകളൊന്നും ലഭ്യമല്ലെന്ന് ഡല്‍ഹി സര്‍വകലാശാല. സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയെന്നാണ് മോഡിയുടെ അവകാശവാദം.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ രേഖകള്‍ സൂക്ഷിക്കാറില്ലെന്നും അതിനാല്‍ മോഡി പഠിച്ച കാലയളവിലെ രേഖകള്‍ ലഭ്യമല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഐ.എന്‍.എസിന്റെ കറസ്‌പോണ്ടന്റ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഡല്‍ഹി സര്‍വകലാശാല ഇക്കാര്യം വ്യക്തമാക്കിയത്.

മോഡി പഠിച്ചിരുന്ന കാലത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം, റോള്‍ നമ്പര്‍, മാതാപിതാക്കളുടെ പേര് എന്നിവയാണ് വിവരാവകാശ അപേക്ഷ പ്രകാരം ചോദിച്ചിരുന്നത്. നേരത്തെ മോഡിയുടെ ബിരുദത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് മറുപടി നല്‍കാതിരുന്ന വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിന് 25000 രൂപ പിഴ വിധിച്ചിരുന്നു. ഇതിന് പിന്നാലെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window