Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.98 INR  1 EURO=72.19 INR
ukmalayalampathram.com
Sat 24th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഒടുവില്‍ ജേക്കബ് തോമസിനും പടിയിറക്കം
REPORTER

കോട്ടയം: ജേക്കബ് തോമസിന് മാന്യമായ പുതിയൊരു തസ്തിക നല്‍കി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. സി.പി.എമ്മിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് അതൃപ്തിവര്‍ധിച്ച സാഹചര്യത്തിലാണിത്.ഹൈക്കോടതി വിജിലന്‍സിനെതിരെ നടത്തിയ പരാമര്‍ശങ്ങളും നിര്‍ണായകമാകുന്നുണ്ട്. ജേക്കബ് തോമസിനൊപ്പം മറ്റുചില ഐ.എസ്.എസ്., ഐ.പി.എസ്. ഓഫീസര്‍മാര്‍ക്കും മാറ്റമുണ്ടായേക്കും. മൂന്നാറിലെ ഭൂമിെകെയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമാണ് ഇതിലൊരാള്‍.

ഇ.പി. ജയരാജന്‍ മന്ത്രിയായിരിക്കെ നടന്ന നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന വിജിലന്‍സ് നിലപാട് ഡയറക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുള്ളതായാണ് വിവരം. എന്നാല്‍, മുതിര്‍ന്ന നേതാവിനെതിരായ ഈ നിലപാട് അംഗീകരിക്കാന്‍ സി.പി.എം. തയ്യാറല്ല. പാര്‍ട്ടിയുടെ രാഷ്ട്രീയതാത്പര്യം സംരക്ഷിക്കാന്‍ തന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയെ ബലികൊടുക്കാന്‍ ജേക്കബ് തോമസും ഒരുക്കമല്ല.

സ്‌പോര്‍ട്‌സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതും സി.പി.എമ്മിനെ ബുദ്ധിമുട്ടിക്കുന്നു. ജേക്കബ് തോമസിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യം പാര്‍ട്ടിനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന.

സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥ സംഘടന ജേക്കബ് തോമസിനെതിരെ പരസ്യമായിത്തന്നെ നിലപാടെടുത്തിട്ടുണ്ട്. ഡ്രഡ്ജര്‍ ഇടപാടില്‍ അദ്ദേഹം ക്രമക്കേട് കാട്ടിയെന്ന റിപ്പോര്‍ട്ടിനുപിന്നാലെ സ്വത്തു സംബന്ധിച്ച മറ്റൊരു വിവാദവും ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിരുതുനഗറില്‍ അദ്ദേഹത്തിന് 50 ഏക്കര്‍ ഭൂമിയുണ്ടെന്നതാണ് വിവാദത്തിന്റെ കാതല്‍. ഇത്, ഈ വര്‍ഷം ആദ്യം ജേക്കബ് തോമസ് സര്‍ക്കാരിനുസമര്‍പ്പിച്ച സ്വത്തുസംബന്ധിച്ച വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുമ്പ് രണ്ടുതവണ ഈ ഭൂമി തന്റെ സ്വത്തുവിവരണങ്ങളില്‍ ഉള്‍പ്പെടുത്തി ജേക്കബ് തോമസ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

സ്വത്തുവിവരങ്ങള്‍ വിവാദമാക്കുന്നതിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നത്‌ െഎ.എ.എസ്. തലത്തില്‍നിന്നു തന്നെയാണെന്ന് ജേക്കബ് തോമസ് കരുതുന്നു.

മുമ്പ് തനിക്കെതിരായ നീക്കങ്ങള്‍ക്കെല്ലാം സംരക്ഷണംതേടി ജേക്കബ് തോമസ് സമീപിച്ചിട്ടുള്ളത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തെ പൂര്‍ണമായി തുണയ്ക്കുന്നില്ല. വിജിലന്‍സിനെതിരെ ചില ഹൈക്കോടതി പരാമര്‍ശങ്ങള്‍ വന്നയുടനെ, വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു. ലാവലിന്‍ കേസുകൂടി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സന്ദര്‍ഭത്തില്‍ കോടതിയെ ചൊടിപ്പിക്കുന്ന ഒരു നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിക്കും നിര്‍ബന്ധമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്ഥാനംനഷ്ടപ്പെടാനുള്ള സാധ്യതയേറുന്നത്.

 
Other News in this category

 
 




 
Close Window