Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sat 27th May 2017
 
 
ബിസിനസ്‌
  Add your Comment comment
പള്ളിയും ബിയറും തമ്മിലെന്തു ബന്ധം? അതൊരു കച്ചവട ബന്ധമാക്കാനാണ് പുരോഹിതന്റെ തീരുമാനം
reporter

ഇതാ പള്ളിയുടെ പേരില്‍ പുരോഹിതന്റെ പുതിയൊരു ബിസിനസ് സംരംഭം. വിശ്വാസികള്‍ ഉടന്‍ എതിര്‍ക്കുമായിരിക്കും. മദ്യത്തിന്റെ കാര്യമായതുകൊണ്ടായിരിക്കാം, ഇതു വരെ ആരും എതിര്‍ത്തിട്ടില്ല. ഷിക്കാഗോ കുക്ക് കൗണ്ടി റോജേഴ്‌സ് പാര്‍ക്കില്‍ പുതിയതായി രൂപീകരിച്ച ഗിലയാദ് ചര്‍ച്ചിലാണ് സംഭവങ്ങളുടെ ഗതിവിഗതികള്‍. സെന്റ് പാട്രിക്ക്‌സ് സെയില്‍ ബിയര്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ബിയര്‍ പാര്‍ട്ടിയുടെ പ്രത്യേകത ചര്‍ച്ചിന്റെ ഉത്തരവാദിത്വത്തില്‍ വാറ്റിയെടുത്ത ബിയറായിരിക്കും ഉപയോഗിക്കുക എന്നതാണെന്ന് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. റെബേക്ക ആന്റേഴ്‌സണ്‍ പറഞ്ഞു. ക്രൈസ്തവ ചരിത്രത്തില്‍ വൈനിനും ബിയറിനും പ്രത്യേക സ്ഥാനമാണ് കല്‍പിച്ചിരിക്കുന്നതെന്നാണ് പാസ്റ്റര്‍ റെബെയ്ക്കയുടെ വിശദീകരണം. ഉദാഹരണമായി കമ്മ്യുണിയനെയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. യുവ ജനങ്ങളെ പള്ളിയിലേക്കു ആകര്‍ഷിക്കുന്നതിന് ഇത്തരം പാര്‍ട്ടികള്‍ ആവശ്യമാണെന്നും വിശ്വസിക്കുന്നു. എറിക്ക പ്ലാറ്റ എന്ന ഒഫീഷ്യല്‍ വാറ്റുകാരനാണ് ചര്‍ച്ചിനുവേണ്ടി ബിയര്‍ വാറ്റിയെടുക്കുന്നത്. 4.7 ശതമാനം ആല്‍ക്കഹോള്‍ കലര്‍ത്തിയിരിക്കുന്ന ബിയര്‍ കഴിക്കുന്നവര്‍ക്ക് രുചികരവും സന്തോഷകരവുമായിരിക്കുമെന്ന് എറിക് പറഞ്ഞു. പത്ത് ഗാലന്റെ ബിയര്‍ ബോട്ടിലുകളാണ് ആദ്യ ബാച്ചില്‍ തയ്യാറാക്കിയിരിക്കുന്നത്. പള്ളിയില്‍ എത്തിയ ബിയര്‍ ബോട്ടിലുകളില്‍ ലേബലുകള്‍ ഒട്ടിക്കുന്ന തിരക്കിലാണ് വിശ്വാസികള്‍. നിയമപരമായി ഈ ബിയര്‍ വില്‍ക്കുവാന്‍ അനുവാദമില്ലാത്തിനാല്‍ സംഭാവന വാങ്ങിയാണ് മാര്‍ച്ച് 17 ന് ഒരുക്കുന്ന ഡിന്നര്‍ പാര്‍ട്ടിയിലേക്ക് അംഗങ്ങളെ പ്രവേശിപ്പിക്കുക എന്നും പാസ്റ്റര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window