Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.56 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
ബിസിനസ്‌
  Add your Comment comment
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വി.എസിന്റെ വില ഒരു കോടി അഞ്ചു ലക്ഷം രൂപ
reporter
ശ്രദ്ധിക്കുക: ഈ വി.എസും, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവായ വിഎസുമായി യാതൊരു ബന്ധവുമില്ല. ഇതു പക്കാ ബിസിനസ് സംഗതിയാണ്. ഒരു വണ്ടിയുടെ നമ്പര്‍ പ്ലെയ്റ്റ്. അതു കിട്ടാന്‍ മുടക്കുന്ന പണത്തിന്റെ കണക്കാണ് ഈ വാര്‍ത്തയുടെ അടിസ്ഥാനം. വി.എസ് എന്നു കേട്ടാല്‍ ലോകത്ത് ഒരു വി.എസ് മാത്രമേ ഉള്ളൂ എന്നു കരുതുന്നവര്‍ക്ക് ഒരു തിരുത്തായിരിക്കട്ടെ ഈ വാര്‍ത്ത.
വി എസ് ഒന്നാമന്റെ മൂല്യം 160100 സ്വിസ്സ് ഫ്രാങ്ക്, അഥവാ രൂപയില്‍ പറഞ്ഞാല്‍ 1.05 കോടി. സ്വിറ്റസര്‍ലന്റിലെ ഏറ്റവും വിലകൂടിയ നമ്പര്‍പ്‌ളേറ്റായി ഇനി വി എസ്സ് 1 പറക്കും. സ്വിസ് പ്രവിശ്യയായ വാല്ലിസ് വില്‍പ്പനക്ക് വെച്ചിരുന്ന VS 1നെ ലേലത്തില്‍പ്പിടിച്ച ആള്‍ക്ക് പേര് വെളിപ്പെടുത്താന്‍ ആഗ്രഹം ഇല്ല. മാറ്റ് ട്രന്‍സ് എന്ന വിളിപ്പേരിലാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോളാണ് ലേലം പിടിച്ച ആളുടെ ഫൈനല്‍ വിളി ഓണ്‍ലൈനില്‍ എത്തിയത്.

1.35 ലക്ഷം സ്വിസ്സ് ഫ്രാങ്കിന്(87.75 ലക്ഷം രൂപ) വിറ്റ, സെന്റ് ഗാലന്‍ കണ്‍ടോണിന്റെ SG 1 ഉം, ടെസ്സിന്‍ പ്രവിശ്യയുടെ TI 10 ഉം ഇതോടെ മൂല്യത്തില്‍ VS 1ന് പിന്നിലായി. ഒരു മാസത്തോളമാണ് ലേലം നീണ്ടത്. ലേലം തുടങ്ങി മൂന്ന് ദിവസ്സം ആയപ്പോഴേക്കും 1.10 ലക്ഷം ഫ്രാങ്കില്‍ എത്തിയ ലേലം, ഒടുവില്‍ 1.555 ലക്ഷത്തില്‍ കറങ്ങികൊണ്ടിരിക്കുകയായിരുന്നു. സ്വിസ്സില്‍ വാഹന നമ്പര്‍, ഉടമയ്ക്ക് സ്വന്തമാണ്. കാര്‍ വിറ്റാലും ഉടമക്ക്, കൈയിലുള്ള നമ്പര്‍ താന്‍ വാങ്ങുന്ന അടുത്ത കാറിന് വയ്ക്കാം. ഒറ്റ നമ്പറുകള്‍ക്ക് 10000, ഇരട്ടയ്ക്ക് 5000, മൂന്ന് നമ്പറുകള്‍ക്ക് 3000 എന്നിങ്ങനെയാണ് ലേലത്തിന് കെട്ടിവയ്‌ക്കേണ്ട അടിസ്ഥാന തുകയുടെ കണക്ക്.
 
Other News in this category

 
 




 
Close Window