Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.57 INR  1 EURO=69.81 INR
ukmalayalampathram.com
Wed 29th Mar 2017
 
 
സിനിമ
  Add your Comment comment
'പട്ടി കടിച്ചാല്‍ ഡെറ്റോളിട്ട് കഴുകും, ഇന്‍ജക്ഷന്‍ വയ്ക്കും. അത്രയേ സംഭവിച്ചിട്ടുള്ളൂ' : നടിയെ ആക്രമിച്ച സംഭവത്തില്‍ റിമ പറയുന്നു
reporter
കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ശക്തമായ ഭാഷയില്‍ റിമ കല്ലിങ്കലിന്റെ പ്രതികരണം. സഹപ്രവര്‍ത്തകയുമായി സംസാരിച്ച ശേഷം സ്വന്തം അഭിപ്രായം റിമ തുറന്നു പറഞ്ഞു.
'എന്റെ കൂട്ടുകാരി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്. ഒരു പട്ടി കടിച്ചാല്‍ നമ്മള്‍ എന്താണ് ചെയ്യുന്നത്. ഡെറ്റോളിട്ട് കഴുകും. മുറിവ് കെട്ടിവെയ്ക്കും. ഇന്‍ജെക്ഷനെടുക്കും. അത്രയേയുള്ളൂ എന്നവള്‍ ഉറച്ചുവിശ്വസിക്കുന്നു. കാറില്‍ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നെന്ന് പറഞ്ഞു. പക്ഷേ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന് അടുത്തനിമിഷം അവള്‍ തിരിച്ചറിഞ്ഞത്രെ...' കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയെ കുറിച്ച് ഒരു മാധ്യമത്തോടുള്ള നടി റിമ കല്ലിങ്കലിന്റെ പ്രതികരണമായിരുന്നു ഇത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാറുള്ള റിമ പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകരുകയാണ് വീണ്ടും.

പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതിന് പകരം അവരെ തന്റേടമുള്ളവരാക്കി മാറ്റുകയാണ് വേണ്ടതെന്നും റിമ പറയുന്നു. സ്ത്രീകളെ ആദരിക്കുന്ന അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകുമെന്ന് പറയാനാകില്ല. അവരെ പ്രതികരിക്കാനും ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാനായി പഠിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.

ഉഗാണ്ടയിലും ആലപ്പുഴയിലും ഷൂട്ടിങ്ങിനായി പോയപ്പോഴുള്ള അനുഭവത്തിലും ആദ്യമായി റിമ പറയുന്നു. ഉഗാണ്ടയിലേക്കുള്ള യാത്ര ഇപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ദാരിദ്രവും ആഭ്യന്തര പ്രശ്‌നങ്ങളും അടക്കം ഒരുപാട് കുഴപ്പങ്ങളുള്ള നാട്. പക്ഷേ ആ നാട്ടുകാര്‍ സ്ത്രീകളോട് കാണിക്കുന്ന ആദരവും ഇടപെടലുകളും കണ്ടുപഠിക്കേണ്ടതാണ്. അവര്‍ക്ക് ഇഷ്ടമുള്ള തരം വസ്ത്രങ്ങള്‍ ധരിക്കുന്നു. വളരെ സ്വതന്ത്ര്യമായി യാത്രകള്‍ ചെയ്യുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുള്ളത്ര ടെന്‍ഷന്‍ അവിടുള്ളവര്‍ക്കില്ല എന്നുതോന്നിയിട്ടുണ്ട്. തുറിച്ച് നോട്ടങ്ങള്‍ പോലുമില്ല. - റിമ പറഞ്ഞു.
 
Other News in this category

 
 




 
Close Window